പ്രൊഫ. വിനോദ് കുമാര്‍ കല്ലോലിക്കല്‍  
Kerala

കെസിഎച്ച്ആര്‍ ചെയര്‍പേഴ്‌സണായി പ്രൊഫ. വിനോദ് കുമാര്‍ കല്ലോലിക്കല്‍ ചുമതലയേറ്റു

അലിഗഢ് മുസ്ലിം സര്‍വകലാശാലയില്‍നിന്ന് ചരിത്രത്തില്‍ പിഎച്ച്ഡി നേടിയ അദ്ദേഹം ബംഗളൂരുവിലെ ട്രാന്‍സ്-ഡിസിപ്ലിനറി സര്‍വകലാശാലയില്‍നിന്ന് പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പും നേടിയിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കൊച്ചി: കേരള ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ ചെയര്‍പേഴ്‌സണായി പ്രൊഫ. വിനോദ് കുമാര്‍ കല്ലോലിക്കല്‍ ചുമതലയേറ്റു. എറണാകുളം മഹാരാജാസ് കോളജിലെ ചരിത്രവിഭാഗം പ്രൊഫസറായ അദ്ദേഹം അധ്യാപനത്തിലും ചരിത്രഗവേഷണത്തിലും ദീര്‍ഘകാലത്തെ പ്രവര്‍ത്തനപരിചയമുള്ള അക്കാദമിക പണ്ഡിതനാണ്. അലിഗഢ് മുസ്ലിം സര്‍വകലാശാലയില്‍നിന്ന് ചരിത്രത്തില്‍ പിഎച്ച്ഡി നേടിയ അദ്ദേഹം ബംഗളൂരുവിലെ ട്രാന്‍സ്-ഡിസിപ്ലിനറി സര്‍വകലാശാലയില്‍നിന്ന് പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പും നേടിയിട്ടുണ്ട്.

കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക ചരിത്രം, ആദിവാസി സമൂഹങ്ങളുടെ ജീവിതവും അറിവുപാരമ്പര്യങ്ങളും, തദ്ദേശീയ വൈദ്യരീതികള്‍, കൊളോണിയല്‍ കാലഘട്ടത്തിലെ വൈദ്യശാസ്ത്ര ഇടപെടലുകള്‍, ഗാന്ധിയന്‍ ചിന്തകള്‍, ചരിത്രരചനാശാസ്ത്രം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന ഗവേഷണ താല്‍പര്യങ്ങള്‍.

യുജിസിയുടെ സൗത്ത് വെസ്റ്റേണ്‍ റീജിയണല്‍ ഓഫീസിന്റെ ധനസഹായത്തോടെ ഇടുക്കി ജില്ലയിലെ ആദിവാസി സമൂഹങ്ങളുടെ ഔഷധപാരമ്പര്യവും ആധുനിക ചികിത്സാസമ്പ്രദായങ്ങളും സംബന്ധിച്ച പഠനം, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ പിന്തുണയോടെ പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളത്തിലെ പാശ്ചാത്യ വൈദ്യശാസ്ത്ര വ്യവഹാരങ്ങളും തദ്ദേശീയ വിജ്ഞാനവും സംബന്ധിച്ച ഗവേഷണം, ഭൂട്ടാന്‍ രാജകീയ സര്‍ക്കാരിന്റെ പിന്തുണയോടെ ഇന്ത്യയിലെ ഭൂട്ടാന്റെ സാംസ്‌കാരിക സ്വാധീനങ്ങളെക്കുറിച്ചുള്ള പഠനം, കേരളത്തിലുടനീളമുള്ള പട്ടികവര്‍ഗ സര്‍വേ എന്നിവയുള്‍പ്പെടെ നിരവധി ഗവേഷണപദ്ധതികള്‍ അദ്ദേഹം പൂര്‍ത്തിയാക്കിയിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലുമായി 21 പുസ്തകങ്ങള്‍ രചിക്കുകയും എഡിറ്റ് ചെയ്യുകയും ചെയ്തിട്ടുള്ള അദ്ദേഹം വിവിധ ഗവേഷണ ജേണലുകളിലും ഗ്രന്ഥങ്ങളിലും നിരവധി അക്കാദമിക പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജേണല്‍ ഓഫ് ഹിസ്റ്ററി ആന്റ് സൊസൈറ്റിയുടെയുടെ എഡിറ്ററായും പരിസ്ഥിതി മാസികയായ 'ജൈവമുദ്ര'യുടെ സ്ഥാപക പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭൂട്ടാന്‍ റോയല്‍ ഗവണ്‍മെന്റിന്റെയും എറിത്രിയന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും കീഴില്‍ അധ്യാപനരംഗത്ത് പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം വിവിധ സര്‍വകലാശാലകളുടെ പഠനബോര്‍ഡുകളിലും ഡോക്ടറല്‍ സമിതികളിലും അംഗമായിരുന്നു. മഹാരാജാസ് കോളജില്‍ പുരാവസ്തുശാസ്ത്രത്തിലെ ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാമിന്റെ മേധാവി, ഹെറിറ്റേജ് മ്യൂസിയം രൂപീകരണത്തിന്റെ കണ്‍വീനര്‍, യുജിസി സെല്‍ കോര്‍ഡിനേറ്റര്‍ തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്.

Prof. Vinod Kumar Kallolickal has taken charge as the Chairperson of KCHR.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ബാർ ലൈസൻസ് റദ്ദാക്കി സർക്കാർ; മുൻ എക്സൈസ് കമ്മിഷണറുടെ ഉത്തരവ് തിരുത്തി

ഇന്ത്യ മുഴവൻ അലഞ്ഞാലും സായിയെപ്പോലൊരു 'സീത'യെ കണ്ടെത്താനാവില്ല; വിമർശനങ്ങൾക്കിടെ പിന്തുണയുമായി ധനുഷ്

'ഇതായിരുന്നു നമ്മുടെ അവസാന കൂടിക്കാഴ്ച; യാത്ര പറയാന്‍ പോലുമായില്ലെന്നത് വേദനിപ്പിക്കുന്നു'; ഉള്ളുലഞ്ഞ് രഹ്ന

​ഗംഭീർ തുടരും... 'ടെസ്റ്റിന്' ഇന്ത്യന്‍ കോച്ചിങ് ടീം പിരിയും!

അവധി ആഘോഷിക്കാനെത്തി; തിരുവണ്ണാമലയില്‍ നാല് പെണ്‍കുട്ടികളും ഹോസ്റ്റല്‍ വാര്‍ഡനും മുങ്ങിമരിച്ചു