കൊച്ചി: ഗണിത ശാസ്ത്ര പണ്ഡിതനും സാമൂഹ്യ പ്രവര്‍ത്തകനും അഭയത്തിന്റെ സ്ഥാപകനുമായ പ്രൊഫ. വൈരേലില്‍ കരുണാകരമേനോന്റെ സ്മരണാര്‍ത്ഥം അഭയം ഏര്‍പ്പെടുത്തിയ സാമൂഹ്യ പ്രവര്‍ത്തന അവാര്‍ഡ് കളമശ്ശേരി മെഡിക്കല്‍ കോളജിലെ സൂപ്രണ്ട് ഡോ. ഗണേഷ് മോഹനനും അദ്ദേഹത്തോടൊപ്പം സേവനമര്‍പ്പിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ സംഘത്തിനും.
കളമശ്ശേരി മെഡിക്കല്‍ കോളജിനെ ആധുനിക സൗകര്യങ്ങളോടെ ലോകോത്തര കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയതിനാണ് ബഹുമതി. പ്രൊഫ.വൈരേലില്‍ കരുണാകര മേനോന്റെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ജനുവരി 5ന് വൈകിട്ട് 5.30 ന് അഭയം സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ വച്ച് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് മുരളി പുരുഷോത്തമന്‍ പുരസ്‌കാരം സമ്മാനിക്കും. അഭയം വൈസ് പ്രസിഡന്റും പ്രൊഫ.വൈരേലില്‍ കരുണാകര മേനോന്റെ മകനുമായ എം. ബാലകൃഷ്ണനും ബ്ലഡ് യൂണിറ്റിന്റെ മുന്‍ കണ്‍വീനറായിരുന്ന സി.കെ. ഭാസ്‌ക്കരമേനോനും മരണശേഷം സ്വന്തം ശരീരങ്ങള്‍ കളമശ്ശേരി മെഡിക്കല്‍ കോളജിന് ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രങ്ങള്‍ സമര്‍പ്പിക്കും.
യോഗത്തില്‍ അഭയം പ്രസിഡന്റ് ടി.എസ്.നായര്‍, കെ.ബാബു എംഎല്‍എ, നഗരസഭാദ്ധ്യക്ഷ രമാ സന്തോഷ്, വൈസ് ചെയര്‍മാന്‍ കെ.കെ. പ്രദീപ് കുമാര്‍, കൗണ്‍സിലര്‍ ആന്റണി ജോ വര്‍ഗ്ഗീസ്, സി.എന്‍ സുന്ദരന്‍, തുടങ്ങിയവര്‍ പങ്കെടുക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates