T S Ibrahim Kutty Muslyar Samakalikamalayalam
Kerala

സമസ്ത കേന്ദ്ര മുശാവറ അംഗം ടി എസ് ഇബ്രാഹീം കുട്ടി മുസ്ല്യാര്‍ അന്തരിച്ചു

ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അന്ത്യം.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പ്രമുഖ മുസ്ലീം പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായ ടി എസ് ഇബ്രാഹീം കുട്ടി മുസ്ല്യാര്‍ (88) അന്തരിച്ചു. വാര്‍ദ്ധകൃ സഹജമായ അസുഖത്ത തുടര്‍ന്ന് ചികിത്സയിലിരിക്കെ

ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അന്ത്യം. പുതുശ്ശേരി സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗമായും, തലശ്ശേരി, മാഹി, പാനൂര്‍, ചൊക്ലി, കോട്ടക്കല്‍, നിട്ടൂര്‍, അഴിയൂര്‍ തുടങ്ങിയ മുപ്പതോളം മഹല്ലുകളുടെ ഖാസിയായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

മങ്ങാട് മഹല് പ്രസിഡന്റ്, ഖുതുബി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു വരികയായിരുന്നു. 1937 ലാണ് ജനനം. കാസര്‍ക്കോട്ടെ പരേതരായ തളങ്കര മുഹമ്മദ് സഈദ് മുസലിയാരുടെയും ഫാത്തിമയുടെയും മകനാണ്. പ്രമുഖ പണ്ഡിതനും സൂഫീവര്യനുമായിരുന്ന ശംസുല്‍ ഉലമ ഖുതുബി മുഹമ്മദ് മുസ്ല്യാരുടെ പൗത്രനാണ്. പിതാവ് മുഹമ്മദ് സഈദ് മുസ്ലിയാരില്‍ നിന്നും, പിന്നീട് പെരിങ്ങത്തൂര്‍ ദര്‍സ്, കല്ലറക്കല്‍ ദര്‍സ് പ്രാഥമിക പഠനത്തിന് ശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയില്‍ നിന്നും ഉപരിപഠനം പൂര്‍ത്തിയാക്കി.

പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍, സികെഎം സാദിഖ് മുസ്ലിയാര്‍, എ കെ അബ്ദുറഹിമാന്‍ മുസ്ലിയാര്‍, ഇ സുലൈമാന്‍ മുസ്ലിയാര്‍ എന്നിവര്‍ സഹപാഠികളാണ്. പാനൂര്‍, മട്ടന്നൂര്‍, ഇരിക്കൂര്‍, നിട്ടൂര്‍, വയലക്കണ്ടി തുടങ്ങി വിവിധ സ്ഥലങ്ങളില്‍ ദര്‍സ് നടത്തിയിട്ടുണ്ട്. ഭാര്യ: പരേതയായ സി. ഫാത്തിമ ഹജ്ജുമ്മ. മക്കള്‍: സഫിയ, സാജിത, മുഹമ്മദ് സഈദ് (ഖത്തര്‍ ), മുഹമ്മദ് സാദിഖ് (വ്യാപാരി), മുഹമ്മദ് സാലിം (ഖത്തര്‍). മരുമക്കള്‍: ഇ അബുറഹിമാന്‍ (കൂത്തുപറമ്പ്), നാസര്‍ ഫൈസി (ഖത്തര്‍). സഹോദരങ്ങള്‍: ടി.എസ് അബ്ദുല്‍ കാദര്‍ മുസ്ലിയാര്‍, ടി എസ് അബൂബക്കര്‍ മുസ്ലിയാര്‍, ടി എസ് അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍, ടി എസ് അബ്ദുറഹീം, റാബിയ (പയ്യോളി).

Prominent Muslim scholar and Samastha Kendra Mushavara member T S Ibrahim Kutty Muslyar passes away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നഷ്ടങ്ങള്‍ക്ക് എണ്ണിയെണ്ണി കണക്ക് ചോദിക്കും; ആക്രമിച്ചവര്‍ ശിക്ഷിക്കപ്പെടാതെ പോകില്ല'

ഇസ്രയേല്‍ 'പിശാച്' , 'മനുഷ്യത്വത്തിന് ശാപ'മെന്ന് പാകിസ്ഥാന്‍; തിരിച്ചടിച്ച് നെതന്യാഹു

'എണ്ണിയെണ്ണി കണക്ക് ചോദിക്കും, വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ, ക്ഷേത്രത്തിലെത്തുന്നവർ ആചാരങ്ങൾ പാലിക്കണം'; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'ആറ് ലക്ഷം ഫോളോവേഴ്‌സുണ്ട്, വാ മൂടി കെട്ടി ഇരിക്കാന്‍ തല്‍ക്കാലം ഉദ്ദേശമില്ല'; ഫെയ്‌സ്ബുക്ക് പേജ് കേരള പൊലീസ് നീക്കം ചെയ്‌തെന്ന് അഖില്‍ മാരാര്‍

ശ്രീനന്ദ എവിടെ?, തിരച്ചിൽ മൂന്നാം ദിവസവും വിഫലം; വ്യൂ പോയിന്റിൽ ഉണ്ടായിരുന്നവരുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു

SCROLL FOR NEXT