ഗോഗുൽ, ആതിര 
Kerala

സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം, പെൺകുട്ടികളെ ഭീഷണിപ്പെടുത്തി കവർച്ച; ദമ്പതികൾ അറസ്റ്റിൽ 

കൂട്ടുപ്രതിയായ ടാക്സി ഡ്രൈവർ ഒളിവിലാണ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പെൺകുട്ടികളിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന ദമ്പതികൾ അറസ്റ്റിൽ. ആതിര പ്രസാദ്, ഗോഗുൽ എം എസ് എന്നിവരാണ് അറസ്റ്റിലായത്. കൂട്ടുപ്രതിയായ ടാക്സി ഡ്രൈവർ ഒളിവിലാണ്. 

കലൂർ സ്റ്റേഡിയം മെട്രോ സ്റ്റേഷനടുത്ത് കാറിലെത്തിയ ദമ്പതിമാർ സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് ഒരു പെൺകുട്ടിയെ വിളിച്ചുവരുത്തി. കുട്ടിയ ബലമായി കാറിൽ കയറ്റിയ ഇവർ മുഖത്ത് മുളക് സ്പ്രേ അടിക്കുമെന്ന് ഭാഷണിപ്പെടുത്തി കഴുത്തിൽ കിടന്ന ഒന്നര പവൻറെ മാലയും കൈയിലുണ്ടായിരുന്നു 20,000 രൂപയും വാങ്ങി. 

പെൺകുട്ടിയെ പാലാരിവട്ടത്തെ ആളൊഴിഞ്ഞ ഭാഗത്ത് ഇറക്കിവിട്ടു. വൈറ്റിലയിൽ നിന്ന് മറ്റൊരു പെൺകുട്ടിയെയും ഇവർ തട്ടിപ്പിനിരയാക്കി. ഇരുവരുടെയും പരാതിയെ തുടർന്ന് കേസെടുത്ത പൊലീസ്  പ്രതികളെ എരൂർ ഭാഗത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT