കോണ്‍ഗ്രസ് പതാകകള്‍/ പ്രതീകാത്മക ചിത്രം 
Kerala

കോൺ​ഗ്രസിൽ പൊട്ടിത്തെറി; നിലമ്പൂരിൽ സിദ്ദിഖ് വേണ്ട; കാസർകോട്ടും ഇടുക്കിയിലും  പ്രതിഷേധം, രാജിഭീഷണിയുമായി ഡിസിസി പ്രസിഡന്റുമാർ

കാസർകോട്ടും നിലമ്പൂരും ഇടുക്കിയിലുമാണ് കോൺ​ഗ്രസിൽ ഭിന്നത രൂക്ഷമായത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പു സ്ഥാനാര്‍ഥി പ്രഖ്യാപനം വരും മുമ്പുതന്നെ സംസ്ഥാന കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കാസര്‍കോട്ടും നിലമ്പൂരും ഇടുക്കിയിലുമാണ് കോണ്‍ഗ്രസില്‍ ഭിന്നത മറനീക്കി പുറത്തുവന്നത്. കാസര്‍കോട്ട് ഡിസിസി പ്രസിഡന്റ് ഉള്‍പ്പടെ പത്ത് പേര്‍ രാജിസന്നദ്ധത അറിയിച്ചതാണ് റിപ്പോര്‍ട്ടുകള്‍. തൃക്കരിപ്പൂര്‍ മണ്ഡലം പിജെ ജോസഫിന് നല്‍കിയതിലും ഉദുമ മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വത്തിലുമാണ് പ്രതിഷേധം.

നിലമ്പൂരില്‍ ടി സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെയാണ് ഒരു വിഭാഗം രംഗത്തുവന്നത്. അവസാന നിമിഷം വരെ സ്ഥാനാര്‍ഥി പട്ടികയില്‍ പരിഗണിച്ചിരുന്ന ഡിസിസി പ്രസിഡന്റ് വിവി പ്രകാശിനെ മാറ്റിയതിനെതിരെയാണ് പ്രതിഷേധം. മണ്ഡലത്തില്‍ ഇറക്കുമതി സ്ഥാനാര്‍ഥി വേണ്ടെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് വിവി പ്രകാശും രാജിഭീഷണി മുഴക്കിയിട്ടുണ്ട്.

ഡിസിസി മുന്‍ പ്രസിഡന്റ് റോയ് കെ പൗലോസിന് സീറ്റ് നിഷേധിച്ചതിലാണ് ഇടുക്കിയില്‍ പ്രമുഖര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസുകാര്‍ രംഗത്തുവന്നത്. ഡിസിസി ഭാരവാഹികളടക്കം അറുപതിലധികം പേരാണ് രാജിഭീഷണി മുഴക്കിയത്. റോയ് കെ പൗലോസിനെ അനുകൂലിക്കുന്നവര്‍ അദ്ദേഹത്തിന്റെ വസതിയില്‍ രഹസ്യയോഗം ചേര്‍ന്നു. 5 ബ്ലോക്ക് പ്രസിഡന്റുമാര്‍, 40 മണ്ഡലം പ്രസിഡന്റുമാര്‍, 15 ഡിസിസി ഭാരവാഹികള്‍, കെ എസ് യു ജില്ലാ പ്രസിഡന്റ് ടോണി തോമസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നിവര്‍ രാജിവയ്ക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇരട്ട ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Today's Rashi Phalam October 12| പുതിയ വരുമാന മാർ​ഗം കണ്ടെത്തും, സ്വർണം വാങ്ങാൻ അവസരം

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം