അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം

വൈശാഖ് ചന്ദ്രൻ മൂന്നും ജലജ് സക്സേന രണ്ടും വിക്കറ്റുകൾ വീഴ്ത്തി
Kerala vs Jharkhand Ranji Trophy Match
Kerala vs Jharkhand
Updated on: 
1 min read

ജംഷഡ്പുർ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ ആദ്യ ദിവസം കളി നിർത്തുമ്പോൾ ഝാർഖണ്ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 289 റൺസെന്ന നിലയിൽ. ഒരു ഘട്ടത്തിൽ കൂറ്റൻ സ്കോറിലേക്ക് കുതിക്കുകയായിരുന്ന ഝാർഖണ്ഡിന്റെ നാല് വിക്കറ്റുകൾ വീഴ്ത്തി അവസാന സെഷനിൽ ശക്തമായി തിരിച്ചുവരികയായിരുന്നു കേരളം. സെഞ്ച്വറി നേടിയ ശിഖർ മോഹനാണ് ഝാർഖണ്ഡിൻ്റെ ഇന്നിങ്സിന് കരുത്ത് പക‍ർന്നത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഝാർഖണ്ഡിന് ഓപ്പണർമാരായ ശിഖർ മോഹനും ശരൺദീപ് സിങ്ങും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 87 റൺസ് കൂട്ടിച്ചേർത്തു. 33 റൺസെടുത്ത ശരൺദീപിനെ ജലജ് സക്സേന ക്ലീൻ ബൗൾഡാക്കുകയായിരുന്നു. തുടർന്നെത്തിയ ഉത്കർഷ് സിങ്ങും ശിഖർ മോഹനും ചേർന്ന് രണ്ടാം വിക്കറ്റിൽ 163 റൺസാണ് കൂട്ടിച്ചേർത്തത്. ജലജ് സക്സേനയെ സിക്സർ പറത്തി ശിഖർ സെഞ്ച്വറി പൂർത്തിയാക്കിയപ്പോൾ അർധ സെഞ്ച്വറിയുമായി ഉത്കർഷ് സിങ്ങും ബാറ്റിങ് തുടർന്നു. ചായയ്ക്ക് പിരിയുമ്പോൾ ഒരു വിക്കറ്റിന് 228 റൺസെന്ന ശക്തമായ നിലയിലായിരുന്നു ജാർഖണ്ഡ്.

Kerala vs Jharkhand Ranji Trophy Match
'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

എന്നാൽ അവസാന സെഷന്റെ തുടക്കത്തിൽ തന്നെ ശിഖർ മോഹനെ പുറത്താക്കി വൈശാഖ് ചന്ദ്രൻ കേരളത്തിന് നിർണായക വഴിത്തിരിവ് സമ്മാനിച്ചു. 143 റൺസെടുത്ത ശിഖർ ക്ലീൻ ബൗൾഡാവുകയായിരുന്നു. സ്കോർ ബോർഡിൽ രണ്ട് റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ഉത്കർഷ് സിങ്ങിന്റെ വിക്കറ്റും ഝാർഖണ്ഡിന് നഷ്ടമായി. 71 റൺസെടുത്ത ഉത്കർഷ്, ജലജ് സക്സേനയുടെ പന്തിൽ സച്ചിൻ ബേബി ക്യാച്ചെടുത്താണ് പുറത്തായത്.

തുടർന്നെത്തിയ റോബിൻ മിൻസ് (10) വൈശാഖ് ചന്ദ്രന്റെ പന്തിൽ ക്ലീൻ ബൗൾഡായി. പത്ത് റൺസെടുത്ത മുഹമ്മദ് കുനെയ്ൻ ഖുറേഷിയെയും വൈശാഖ് ചന്ദ്രൻ തന്നെ പുറത്താക്കി. കളി നിർത്തുമ്പോൾ 12 റൺസോടെ ക്യാപ്റ്റൻ വിരാട് സിങ്ങും അഞ്ച് റൺസോടെ ആദിത്യ ചന്ദ്രേഷ് സിങ്ങുമാണ് ക്രീസിൽ. കേരളത്തിന് വേണ്ടി വൈശാഖ് ചന്ദ്രൻ മൂന്നും ജലജ് സക്സേന രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

Kerala vs Jharkhand Ranji Trophy Match
ഫോർ ആയില്ല, പോരാത്തതിന് വിചിത്ര റണ്ണൗട്ടും! തിലക് വർമ 'ബ്ലണ്ടർ' (വിഡിയോ)
Kerala vs Jharkhand Ranji Trophy Match
വെറും 18 പന്ത്, 50 റണ്‍സ്; അതിവേഗം അഭിഷേക്!
Summary

Jharkhand finished at 289/5 in 90 overs against Kerala in the Ranji Trophy 2026–27. Vaisakh Chandran led Kerala bowling attack with 3 wickets, while Jalaj Saxena picked up 2 wickets

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com