ഫയല്‍ ചിത്രം 
Kerala

പിഎസ് സി വിജ്ഞാപനത്തിൽ ഇനി തത്തുല്യ യോ​ഗ്യതയും; സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല

പിഎസ് സി നിയമനവുമായി ബന്ധപ്പെട്ട് യോ​ഗ്യതകൾ തെളിയിക്കുന്നതിന് തുല്യതാ സർട്ടിഫിക്കറ്റുകളോ സർക്കാർ ഉത്തരവുകളോ ഉദ്യോഗാർഥി ഹാജരാക്കേണ്ടതില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പിഎസ് സി നിയമനവുമായി ബന്ധപ്പെട്ട് യോ​ഗ്യതകൾ തെളിയിക്കുന്നതിന് തുല്യതാ സർട്ടിഫിക്കറ്റുകളോ സർക്കാർ ഉത്തരവുകളോ ഉദ്യോഗാർഥി ഹാജരാക്കേണ്ടതില്ല. പിഎസ്‍സി വിജ്ഞാപനങ്ങളിൽ ഇനി വിശേഷാൽ ചട്ടത്തിലെ യോഗ്യതകൾക്കൊപ്പം കമീഷൻ അംഗീകരിച്ച തത്തുല്യ യോഗ്യതകളും കൂടി ഉൾപ്പെടുത്തും. ഉയർന്ന യോഗ്യതകൾ സംബന്ധിച്ച വിശദാംശംകൂടി വിജ്ഞാപനത്തിൽ ഉൾപ്പെടുത്താൻ പിഎസ്‍സി യോ​ഗം തീരുമാനിച്ചു

ഭിന്നശേഷി സംവരണമുള്ള തസ്തികകളിൽ ഓരോ തസ്തികയുടെയും സ്വഭാവമനുസരിച്ച്  പ്രവർത്തനക്ഷമത പരിശോധിക്കുന്നതിന് ഫങ്ഷണാലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഡോക്ടർ ഒപ്പിട്ട നിർദിഷ്ട മാതൃകയിലുള്ള ഫങ്ഷണാലിറ്റി സർട്ടിഫിക്കറ്റാണ് നൽകേണ്ടത്. ഒപ്പം ഡിസെബിലിറ്റി സർട്ടിഫിക്കറ്റും നൽകണം. ഭിന്നശേഷിക്കാർക്കുള്ള നാലു ശതമാനം സംവരണം ബാധകമാക്കിയ തസ്തികകളിൽ ഉൾപ്പെടുന്ന ഭിന്നശേഷിക്കാർ കമീഷൻ ആവശ്യപ്പെടുന്ന സമയത്ത് ഈ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT