Kerala PSC ഫയൽ
Kerala

പരീക്ഷാ ക്രമക്കേട്: രണ്ട് കേസുകള്‍ കൂടി, പിഎസ് സി ചെയര്‍മാനെ വെട്ടിലാക്കി എസ്‌ഐടിക്ക് മൊഴി ?

പിഎസ്സി പരീക്ഷകള്‍, അഭിമുഖങ്ങള്‍, ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയം എന്നിവയുമായി ബന്ധപ്പെട്ട് നിലവില്‍ 190-ഓളം പരാതികളാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: പിഎസ് സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രണ്ടു കേസുകള്‍ കൂടി ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തു. വില്ലേജ് ഓയില്‍ ഇന്‍സ്‌പെക്ടര്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എന്നീ നിയമന ക്രമക്കേടുകളിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആസൂത്രണ ബോര്‍ഡിലെ നിയമനത്തിന് പുറമെ, ഖാദി ബോര്‍ഡ് ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ തസ്തികകളിലേക്കുള്ള നിയമനങ്ങളിലും ക്രമക്കേട് നടന്നതായാണ് കണ്ടെത്തല്‍.

പിഎസ്സി പരീക്ഷകള്‍, അഭിമുഖങ്ങള്‍, ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയം എന്നിവയുമായി ബന്ധപ്പെട്ട് നിലവില്‍ 190-ഓളം പരാതികളാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ളത്. ഇതില്‍ 180-ലധികം പരാതികള്‍ ഡിജിപിക്കാണ് ലഭിച്ചത്. ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാനാണ് എസ്‌ഐടിയുടെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് പി എസ് സി അംഗങ്ങളെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. പിഎസ് സി ചെയര്‍മാന്‍ ഡോ. എം ആര്‍ ബൈജുവിനോട് നാളെ ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്.

പിഎസ് സി അംഗങ്ങളായ എസ് ശ്രീകുമാര്‍, എസ് എ സൈഫ്, സ്റ്റാനി തോമസ് എന്നിവരെ ഐജി എസ്. അജീത ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു. ചെയര്‍മാനെ വെട്ടിലാക്കി എസ്‌ഐടിക്ക് മൊഴി ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. ആസൂത്രണ ബോര്‍ഡ് ചീഫ് തസ്തികയിലെ എഴുത്തുപരീക്ഷയിലെ മാര്‍ക്ക് ചെയര്‍മാന്‍ മുന്‍കൂട്ടി അറിഞ്ഞിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് മൊഴി. പല പരീക്ഷകളുടേയും മാര്‍ക്ക് ചെയര്‍മാന്‍ ഉദ്യോഗസ്ഥരോട് ചോദിക്കുന്നത് പതിവാണെന്നും മൊഴി ലഭിച്ചതായാണ് വിവരം.

അതേസമയം പിഎസ് സി അംഗങ്ങളായ തങ്ങള്‍ ഇടപെട്ടത് അഭിമുഖ പാനലില്‍ മാത്രമാണെന്നും രണ്ട് അംഗങ്ങള്‍ ക്രൈംബ്രാഞ്ചിനോട് വ്യക്തമാക്കിയതായാണ് സൂചന. 16 വര്‍ഷം മുമ്പ് നടന്ന എസ്‌ഐ പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ ആഭ്യന്തരമന്ത്രിക്ക് ലഭിച്ച പരാതിയിലും അന്വേഷണം ഉണ്ടാകും. കൊല്ലം മുണ്ടക്കല്‍ സ്വദേശിയാണ് പരാതി നല്‍കിയത്. പിഎസ് സി ക്രമക്കേടുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞദിവസം ഹര്‍ജി പരിഗണിച്ചപ്പോള്‍, കേസ് അന്വേഷണം മന്ദഗതിയിലായതിന് സര്‍ക്കാരിനും പിഎസ്സിക്കുമെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.

PSC Exam irregularities: Crime Branch registers two more cases

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തന്റെ അറിവോടെയല്ല മകന്‍ വാഹനം ഓടിച്ചത്'; ജഡ്ജിയെ ചോദ്യം ചെയ്തു; ഇന്‍സ്റ്റഗ്രാം പേജ് ഡിലീറ്റ് ചെയ്ത് 17കാരന്‍

'ഡേറ്റാ സ്വകാര്യതാ നിയമം പത്രസ്വാതന്ത്ര്യത്തിന് ഭീഷണി'; സുപ്രീംകോടതിയെ സമീപിച്ച് മാധ്യമ സ്ഥാപനങ്ങള്‍

ജഡ്ജിയെ ചോദ്യം ചെയ്തു, വിസാ ചട്ടങ്ങള്‍ മാറ്റി ഓസ്‌ട്രേലിയ, ഹാരി കെയ്‌ന് ബാലണ്‍ ഡി ഓര്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ഭക്ഷണം മാത്രമല്ല, എന്തും കിട്ടും; സ്റ്റേഷനുകളില്‍ ഡെലിവറി സേവനം ഒരുക്കാന്‍ റെയില്‍വേ

നെതന്യാഹു വാഴുമോ വീഴുമോ?, ഇസ്രയേൽ ഇന്ന് പോളിങ് ബൂത്തിലേക്ക്; ശക്തമായ വെല്ലുവിളി ഉയർത്തി ഐസന്‍കോട്ട്