കൊച്ചി: കളമശ്ശേരി റെയിൽവേ സ്റ്റേഷനിൽ സിഗ്നൽ സംവിധാനത്തിലെ അറ്റകുറ്റപ്പണികൾ മൂലം വിവിധ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. ചില ട്രെയിനുകളുടെ സർവീസുകൾ ഭാഗീകമായി റദ്ദാക്കി. ചില ട്രെയിനുകൾ വൈകും.
ഭാഗികമായി റദ്ദാക്കിയ സർവീസുകൾ
ട്രെയിൻ നമ്പർ 26651 - കെഎസ്ആർ ബംഗളൂരു - എറണാകുളം ജങ്ഷൻ വന്ദേഭാരത് എക്സ്പ്രസ്സ്
കെ എസ് ആർ ബംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന വന്ദേഭാരത് എക്സ്പ്രസ്സ് തൃശൂരിൽ സർവീസ് അവസാനിപ്പിക്കും. തൃശൂരും എറണാകുളത്തിനും ഇടയിൽ സർവീസ് ഉണ്ടായിരിക്കില്ല.
ട്രെയിൻ നമ്പർ 26652 - എറണാകുളം ജങ്ഷൻ - കെ എസ് ആർ ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ്സ്
എറണാകുളം ജങ്ഷനിൽ നിന്ന് ഇന്ന് പുറപ്പെടേണ്ട വന്ദേഭാരത് എക്സ്പ്രസ്സ് തൃശൂരിൽ നിന്നായിരിക്കും യാത്ര ആരംഭിക്കുക (വൈകിട്ട് 3:20-ന്). എറണാകുളം ജങ്ഷനും തൃശൂരിനും ഇടയിലുള്ള സർവീസ് റദ്ദാക്കി.
സമയം പുനഃക്രമീകരിച്ചവ
ട്രെയിൻ നമ്പർ 12617 - എറണാകുളം ജങ്ഷൻ - ഹസ്രത്ത് നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്
ഉച്ചയ്ക്ക് 13.25ന് എറണാകുളം ജങ്ഷനിൽ നിന്ന് പുറപ്പെടേണ്ട ഈ ട്രെയിൻ 1 മണിക്കൂർ 30 മിനിറ്റ് വൈകി വൈകീട്ട് 02.55ന് മാത്രമേ പുറപ്പെടുകയുള്ളൂ.
വൈകി ഓടുന്ന ട്രെയിനുകൾ
16649 - മംഗളൂരു - കന്യാകുമാരി പരശുറാം എക്സ്പ്രസ്സ്: 1 മണിക്കൂർ 15 മിനിറ്റ്
16346 - തിരുവനന്തപുരം - ലോകമാന്യ തിലക് ടെർമിനസ് നേത്രാവതി എക്സ്പ്രസ്സ്: 1 മണിക്കൂർ 20 മിനിറ്റ്
22642 - ഷാലിമാർ - തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ്: 50 മിനിറ്റ്
20924 - ഗാന്ധിധാം - തിരുനെൽവേലി എക്സ്പ്രസ്സ്: 45 മിനിറ്റ്
19577 - തിരുനെൽവേലി - ജാംനഗർ എക്സ്പ്രസ്സ്: 40 മിനിറ്റ്
22504 - ദിബ്രൂഗഡ് - കന്യാകുമാരി വിവേക് എക്സ്പ്രസ്സ്: 25 മിനിറ്റ്
12201 - ലോകമാന്യ തിലക് ടെർമിനസ് - തിരുവനന്തപുരം നോർത്ത് ഗരീബ് രഥ് എക്സ്പ്രസ്സ്: 25 മിനിറ്റ്
56317 - ഗുരുവായൂർ - എറണാകുളം പാസഞ്ചർ: 15 മിനിറ്റ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates