PSC question papers on the roadside Screen Grab
Kerala

വഴിയോരത്ത് കെട്ടുകണക്കിന് പിഎസ്‌സി ചോദ്യ പേപ്പറുകള്‍-വിഡിയോ

രാവിലെ നാട്ടുകാരാണ് റോഡില്‍ കിടക്കുന്ന ചോദ്യ പേപ്പറുകള്‍ കണ്ടത്.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കെട്ടുകണക്കിന് പിഎസ്‌സി ചോദ്യ പേപ്പറുകള്‍ വഴിയോരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയില്‍ വിവിധ സെന്ററുകളില്‍ നടന്ന പിഎസ്‌സി പരീക്ഷകളുടെ ചോദ്യ പേപ്പറുകളാണ് കെട്ടുകളായി പുതുക്കാട് പാഴായി റോഡിലെ അരമന പാലത്തിന് സമീപത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

രാവിലെ നാട്ടുകാരാണ് റോഡില്‍ കിടക്കുന്ന ചോദ്യ പേപ്പറുകള്‍ കണ്ടത്. കളഞ്ഞു കിട്ടിയ ചോദ്യ പേപ്പറുകള്‍ പുതുക്കാട് സ്റ്റേഷനിലേക്ക് മാറ്റി. 2025 സെപ്തംബറില്‍ പിഎസ്‌സി നടത്തിയ വിവിധ തസ്തികകളിലേക്കുള്ള പരീക്ഷകളുടെ ചോദ്യ പേപ്പറുകളാണ് റോഡില്‍ നിന്ന് കിട്ടിയത്.

പരീക്ഷയ്ക്ക് ശേഷം ബാക്കി വരുന്ന ചോദ്യ പേപ്പറുകള്‍ അതാത് പിഎസ്സി ജില്ലാ ഓഫീസുകളില്‍ സൂക്ഷിക്കുകയാണ് ചെയ്യാറുള്ളത്. ഇത്തരത്തില്‍ ജില്ലയിലെ ബാക്കി വരുന്ന ചോദ്യ പേപ്പറുകള്‍ കരാറുകാര്‍ക്ക് കൈമാറുകയാണ് പതിവ്. കരാറുകാര്‍ ചോദ്യ പേപ്പറുകള്‍ തിരുവനന്തപുരത്തുള്ള പിഎസ്‌സി ഓഫീസില്‍ എത്തിക്കണം. ഇങ്ങനെ കൊണ്ടു പോകുന്നതിനിടെ വാഹനത്തില്‍ നിന്ന് വീണ് പോയതാകാമെന്നാണ് അധികൃതര്‍ പറയുന്നത്.

PSC question papers on the roadside

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഹമ്മദാബാദില്‍ തുടങ്ങിയ മാറ്റം തിരുവനന്തപുരത്തും എത്തി, കേരളം ബിജെപിയില്‍ വിശ്വസിക്കുന്നു; ഇനി മാറാത്തത് മാറും'

ഒറ്റയടിക്ക് 1880 രൂപ കുറഞ്ഞു, റിവേഴ്‌സിട്ട് സ്വര്‍ണവില; 1,15,000ന് മുകളില്‍

ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ട്രിപ്പിള്‍ റിയര്‍ കാമറ; സാംസങ് ഗാലക്‌സ് എ57 ഉടന്‍ വിപണിയില്‍

​പ്രാണിയോ പൂപ്പലോ ഇല്ലാതെ ​ഗോതമ്പു മാവ് ദീർഘകാലം സൂക്ഷിക്കാം

'ആളുമാറി വെട്ടുകിട്ടിയ കമല്‍, ഫ്രിഡ്ജില്‍ സൂക്ഷിച്ച തലയോട്ടിയുടെ ഭാഗം'; ഉര്‍വശിയുടെ സഹോദരങ്ങളുടെ മരണത്തെപ്പറ്റി ആലപ്പി അഷ്‌റഫ്

SCROLL FOR NEXT