പൾസർ സുനി /ഫയല്‍ ചിത്രം 
Kerala

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയെ വീണ്ടും ചോദ്യം ചെയ്തു. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണ സംഘം പള്‍സര്‍ സുനിയെ വീണ്ടും ചോദ്യം ചെയ്യലിന് വിധേയനാക്കിയത്. കാക്കനാട് സബ് ജയിലില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. കോടതിയുടെ അനുമതിയോടെയായിരുന്നു ചോദ്യം ചെയ്യല്‍. 

ദിലീപും പള്‍സര്‍ സുനിയുമായുള്ള ബന്ധം സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ അറിയുന്നതിനായാണ് അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തത്. ദിലീപിനെ കാണാന്‍ എത്തിയപ്പോള്‍ പള്‍സര്‍ സുനിയും ഒപ്പമുണ്ടായിരുന്നുവെന്ന് ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തിയിരുന്നു. പല സമയത്തും ഇരുവരേയും ഒരുമിച്ച് കണ്ടതായും ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തിയിരുന്നു. 

നടിയെ ആക്രമിച്ച കേസില്‍ മാപ്പ് സാക്ഷിയായ ജിംഗ്‌സനും പള്‍സര്‍ സുനിയും തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പും പുറത്തു വന്നിരുന്നു. ബാലചന്ദ്ര കുമാറിനെ ദിലീപിനൊപ്പം കണ്ടതായും ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും സുനി ജിംഗ്‌സനോട് പറയുന്നതായിരുന്നു ഓഡിയോ ക്ലിപ്പിലുണ്ടായിരുന്നത്. 

ഇക്കാര്യങ്ങളെല്ലാം ചോദിച്ചറിയുന്നതിനായാണ് അന്വേഷണ സംഘം സുനിയെ വീണ്ടും ചോദ്യം ചെയ്തത്. ബാലചന്ദ്ര കുമാറിനെ കണ്ടതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പള്‍സര്‍ സുനി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയതായാണ് സൂചനകള്‍. 

കേസില്‍ തുടരന്വേഷണം വേണമെന്ന ആവശ്യമാണ് അന്വേഷണ സംഘം കോടതിയില്‍ വ്യക്തമാക്കിയത്. ചില സാക്ഷികളെ കൂടി ചോദ്യം ചെയ്യാനുണ്ടെന്നും അതിനുള്ള അനുമതിയും അന്വേഷണ സംഘം തേടിയിട്ടുണ്ട്. കേസിന്റെ മുന്നോട്ടു പോക്കിന് പള്‍സര്‍ സുനിയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് കണ്ടാണ് അന്വേഷണ സംഘം കാക്കനാട് സബ് ജയിലില്‍ എത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം