P V Abdul Wahab M P 
Kerala

'സ്ത്രീകൾ രാഹുലിനെ പിന്തുണയ്ക്കുന്നു, വളഞ്ഞിട്ടാക്രമിക്കുന്നത് സർക്കാരിന് തിരിച്ചടിയാകും': പി വി അബ്ദുൽ വഹാബ്

'രണ്ടു കൊല്ലത്തിനു ശേഷമാണോ പരാതികൾ പറയുന്നത്?. ഇവർ എവിടെയായിരുന്നു'

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ബലാത്സം​ഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ  എംഎൽഎയെ ന്യായീകരിച്ച് മുസ്ലീം ലീഗ് നേതാവ് പി വി അബ്ദുല്‍ വഹാബ് എം പി. രാഹുൽ വിഷയത്തിൽ സ്ത്രീകൾ അദ്ദേഹത്തെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. ആകാശത്തു നിന്നു വരുന്ന പരാതികളും ഭരണകൂടം അതിനൊപ്പിച്ച് നിൽക്കുകയുമാണ് ചെയ്യുന്നത്. അബ്ദുൾ വഹാബ് പറഞ്ഞു.

രണ്ടു കൊല്ലത്തിനു ശേഷമാണോ പരാതികൾ പറയുന്നത്?. ഇവർ എവിടെയായിരുന്നു. രണ്ടുകൊല്ലം കൊണ്ടാണോ കേരളത്തിൽ മാറ്റങ്ങളുണ്ടായത്. രാഹുൽ മാങ്കൂട്ടത്തിൽ ചെയ്ത എല്ലാം ധാർമ്മികമായി ശരിയാണെന്നൊന്നും താൻ പറയുന്നില്ല. എന്നാൽ ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയമായിട്ടുള്ളതും വ്യക്തിഹത്യയുമാണ്. അബ്ദുൾ വഹാബ് അഭിപ്രായപ്പെട്ടു.

നിലമ്പൂര്‍ നഗരസഭ ഒന്നാം ഡിവിഷനിലെ വോട്ടറായ വഹാബ് നിലമ്പൂര്‍ മോഡല്‍ യു പി സ്‌കൂളില്‍ ഭാര്യയ്ക്കൊപ്പം എത്തി വോട്ട് ചെയ്യ്ത ശേഷം പ്രതികരിക്കുകയായിരുന്നു. സാധാരണ ​ഗതിയിൽ മറ്റു സംസ്ഥാനങ്ങളിലാണെങ്കിൽ നമുക്ക് സ്ത്രീകൾക്കൊപ്പം നിൽക്കാം. കാരണം അവർ എല്ലാ രം​ഗത്തും പിന്തള്ളപ്പെടുകയാണ്. എന്നാൽ കേരളത്തിൽ അതല്ല സ്ഥിതി. നിലവിലെ കേരളത്തിലെ സ്ത്രീ സമൂഹം ഇത്തരമൊരു അവസ്ഥ അനുവദിക്കില്ല. ഇവിടെ അതിനു ധൈര്യമുള്ള തലമുറയാണുള്ളത്.

രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയത് കോൺ​ഗ്രസിന്റെ ആഭ്യന്തര കാര്യമാണ്. ഈ വിഷയം യുഡിഎഫിനെ ബാധിക്കില്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് സര്‍ക്കാരിനായിരിക്കും തിരിച്ചടിയാവുകയെന്ന് അബ്ദുല്‍ വഹാബ് പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം കാര്യങ്ങള്‍ ഉയര്‍ന്നു വരുന്നതിന്റെ ഉദ്ദേശം സ്ത്രികള്‍ക്ക് അടക്കം ബോധ്യമുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെ എതിര്‍ക്കാനോ ന്യായീകരിക്കാനോ ഇല്ലെന്നും പി വി അബ്ദുല്‍ വഹാബ് പറഞ്ഞു.

Muslim League leader PV Abdul Wahab MP defended Rahul Mamkootathil MLA

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇ ശ്രീധരന്‍ അധികാരകേന്ദ്രങ്ങളില്‍ നല്ല ബന്ധമുള്ളയാള്‍; അതിവേഗ റെയില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞതുകൊണ്ട് കാര്യമില്ല; മുഖ്യമന്ത്രി

ഗഫൂര്‍ മൂടാടി പ്രസ് ഫോട്ടോ അവാര്‍ഡ് എ സനേഷിന് സമ്മാനിച്ചു

'ലോകകപ്പിൽ സഞ്ജു സെഞ്ച്വറി അടിക്കും; 16 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കും!'

പ്രണയം എതിര്‍ത്തു; അച്ഛനെയും അമ്മയെയും വിഷം കുത്തിവച്ച് കൊലപ്പെടുത്തി; നഴ്‌സായ 25കാരി അറസ്റ്റില്‍

കുസാറ്റിൽ ടെക്നിക്കൽ അസിസ്റ്റന്റ്/ ടെക്നീഷ്യൻ തസ്തികകളിൽ ഒഴിവ്, ഐടിഐ, ബിഎസ്‌സി, പിജിഡിസിഎ, ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം

SCROLL FOR NEXT