പിഎ മുഹമ്മദ് റിയാസ്- പിവി അന്‍വര്‍ 
Kerala

'മരുമോനിസത്തിനെതിരായ പോരാട്ടം'; ബേപ്പൂര്‍ മണ്ഡലത്തില്‍ സജീവമായി പിവി അന്‍വര്‍; സമൂദായ നേതാക്കളുമായി കൂടിക്കാഴ്ച

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ ബേപ്പൂര്‍ മണ്ഡലം ഉള്‍പ്പെടുന്ന ഡിവിഷനുകളില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ഥികളെയും അന്‍വര്‍ കണ്ടു.

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ബേപ്പൂരില്‍ സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹം തുടരുന്നതിനിടെ മണ്ഡലത്തില്‍ സജീവമായി മുന്‍ എംഎല്‍എ പിവി അന്‍വര്‍. ദിവസങ്ങളായി ബേപ്പൂര്‍ മണ്ഡലത്തില്‍ തുടരുന്ന അന്‍വര്‍ യുഡിഎഫ് നേതാക്കളും സമുദായ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ ബേപ്പൂര്‍ മണ്ഡലം ഉള്‍പ്പെടുന്ന ഡിവിഷനുകളില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ഥികളെയും അന്‍വര്‍ കണ്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റ് എന്ന ആവശ്യമാണ് അന്‍വര്‍ കോണ്‍ഗ്രസിനു മുന്നില്‍ വച്ചിട്ടുള്ളത്

മൂന്ന് സീറ്റെന്ന അന്‍വറിന്റെ ആവശ്യത്തോട് കോണ്‍ഗ്രസ് നേതൃത്വം നിലപാട് അറിയിച്ചിട്ടില്ല. കാസര്‍കോട്, പൂഞ്ഞാര്‍ മണ്ഡലങ്ങളാണ് അന്‍വര്‍ ആവശ്യപ്പെട്ടത്. അന്‍വറിന്റെ ആവശ്യം യുഡിഎഫ് അംഗീകരിക്കുകയാണെങ്കില്‍ പൂഞ്ഞാറില്‍ സജി മഞ്ഞക്കടമ്പനും കാസര്‍കോട് നിസാര്‍ മേത്തറും സ്ഥാനാര്‍ഥികളാകും. ബേപ്പൂര്‍ മണ്ഡലം എല്‍ഡിഎഫിന്റെ ഉറച്ച കോട്ടയാണെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിലെ ലീഡ് നോക്കുമ്പോള്‍ രണ്ടായിരത്തില്‍ താഴെമാത്രമാണ് എല്‍ഡിഎഫിന് ഉള്ളത്. ഇതിനെ മറികടന്ന് ജയിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് പിവി അന്‍വര്‍.

ബേപ്പൂരില്‍ മുഹമ്മദ് റിയാസ് തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. പിവി അന്‍വര്‍ വരുന്നതോടെ കടുത്ത മത്സരം ഉറപ്പായി. മണ്ഡലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി ആവര്‍ത്തിക്കുമോയെന്ന ഭയവും എല്‍ഡിഎഫിനുണ്ട്. തിരിച്ചടി ഭയന്ന് മുഹമ്മദ് റിയാസിനെ മണ്ഡലം മാറ്റുന്നത് കൂടുതല്‍ ദോഷകരമാകുമെന്ന വിലയിരുത്തലിലാണ് സിപിഎം. എല്‍ഡിഎഫ് വിട്ടതിന് പിന്നാലെ തന്റെ പോരാട്ടം പിണറായിസത്തിനും മരുമോനിസത്തിനുമെതിരെയാണെന്ന് അന്‍വര്‍ ആണയിട്ടിരുന്നു. അന്‍വര്‍ പഠിച്ച പണി പതിനെട്ടും നോക്കുമെന്നതിനാല്‍ മണ്ഡലത്തിലെ വിജയം സിപിഎമ്മിന് അത്ര എളുപ്പമാകില്ല.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിഎ മുഹമ്മദ് റിയാസ് 28,747 വോട്ടുകള്‍ക്കാണ് വിജയിച്ചത്. മണ്ഡലത്തില്‍ നടത്തിയ നിരവധി വികസനപ്രവര്‍ത്തനങ്ങളാണ് എല്‍ഡിഎഫിന്റെ കൈമുതല്‍. 2011ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എളമരം കരീമിനെതിരെ വിജയിച്ചില്ലെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ യുഡിഎഫിന് കഴിഞ്ഞിരുന്നു. പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ വികെസി മമ്മദ് കോയ 2016ലേതിനേക്കാള്‍ മികച്ച വിജയം എല്‍ഡിഎഫിന് സമ്മാനിച്ചു. കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായ നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെ പരാജയപ്പെടുത്തിയാണ് 2016ല്‍ അന്‍വര്‍ ആദ്യമായി നിയമസഭയിലെത്തിയത്. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തില്‍ ഇളകാത്ത കോട്ടകള്‍ ഇല്ലെന്നാണ് അന്‍വറിന്റെ പക്ഷം.

PV Anvar active in Beypore constituency

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ മോള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല, ദുരൂഹമായി എന്തോ നടന്നിട്ടുണ്ട്, കാരണം അറിയണം'; സായ് ഹോസ്റ്റിലെ ആത്മഹത്യയില്‍ അന്വേഷണത്തിന് പ്രത്യേക സംഘം

കലോത്സവം നാലാം ദിനത്തിലേയ്ക്ക്; കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം, കണ്ണൂര്‍ ജില്ല ഒന്നാമത്

ജീൻസിന്റെ നിറവും ഭംഗിയും നിലനിർത്താം, രഹസ്യം ഇതാ

എര്‍ഗണോമിക് ഡിസൈനില്‍ ബെര്‍ത്തുകള്‍, ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രാക്കില്‍, മോദി ഫ്‌ലാഗ് ഓഫ് ചെയ്തു, ഫീച്ചറുകള്‍

'ശിവ എനിക്കൊരു എതിരാളിയേയല്ല; ഭയം 'അടുത്ത സംഭവം' എന്ന് പറയുന്ന ചിലരുടെ പിആര്‍ ടീമിനെ; മത്സരം ആ നടന്മാരോട്': ജീവ

SCROLL FOR NEXT