തര്‍ക്കം വേണ്ട, ആളുകളെ ക്ഷമയോടെ കേള്‍ക്കണം; ഗൃഹ സന്ദര്‍ശനത്തിന് സിപിഎമ്മിന്റെ പെരുമാറ്റച്ചട്ടം

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സര്‍ക്കാരിന് പങ്കില്ലേ എന്ന് ചോദ്യം ഉയര്‍ന്നാല്‍ കുറ്റം ചെയ്ത ഒരാളും രക്ഷപ്പെടാന്‍ പാടില്ലെന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്ന് മറുപടി നല്‍കണം
cpm
cpmഫയൽ
Updated on
1 min read

കൊച്ചി: കേരളത്തിലെ ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തേടി സംഘടിപ്പിക്കുന്ന ഗൃഹസന്ദര്‍ശന പരിപാടിക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തി സിപിഎം. കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശത്തിലാണ് ജനങ്ങളോട് ഇടപെടേണ്ട വിധത്തെ കുറിച്ചും, വിശദീകരിക്കേണ്ട വിഷയങ്ങളെ കുറിച്ചും പരാമര്‍ശിക്കുന്നത്. ജനങ്ങള്‍ക്ക് പറയാനുള്ളതെല്ലാം ക്ഷമാപൂര്‍വം കേള്‍ക്കണം. തര്‍ക്കിക്കാന്‍ മുതിരരുത്. ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കണമെന്നുമാണ് പാര്‍ട്ടി ഘടകങ്ങള്‍ക്ക് നല്‍കിയ കുറിപ്പില്‍ ആവശ്യപ്പടുന്നത്.

cpm
പികെ ഫിറോസിന് സുരക്ഷിത സീറ്റ് വേണം, ഇളവ് കുഞ്ഞാലിക്കുട്ടിക്കും മുനീറിനും മതി; നിര്‍ദേശങ്ങളുമായി യൂത്ത് ലീഗ്

ശബരിമല സ്വര്‍ണക്കൊള്ള അടക്കമുള്ള വിഷയങ്ങളില്‍ നല്‍കേണ്ട മറുപടിയുള്‍പ്പെടെയാണ് കുറിപ്പിലുള്ളത്. ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള ചോദ്യങ്ങളില്‍ പാര്‍ട്ടിയുടെ നിലപാട് എന്ന നിലയിലാണ് കുറിപ്പില്‍ വിഷയങ്ങള്‍ വിശദീകരിക്കുന്നത്. ഗൃഹ സന്ദര്‍ശനത്തിന് വിട്ടുകാരെ പരിചയമുള്ളവര്‍ ഉള്‍പ്പെട്ട ചെറിയ സ്‌ക്വാഡുകള്‍ മതിയാകും, വീടിനകത്ത് ഇരുന്ന് സംസാരിക്കാന്‍ ശ്രമിക്കണം. സംയമനം പാലിച്ച് സംസാരിക്കണം. അവര്‍ക്ക് പറയാനുള്ളതെല്ലാം കേട്ടതിനുശേഷം മാത്രം മറുപടി പറയണം. ഇടയ്ക്ക് കയറി സംസാരിക്കരുത്. എല്ലാം ക്ഷമാപൂര്‍വം കേട്ട് മറുപടി നല്‍കണം തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.

cpm
'അടുത്തു തന്നെയുണ്ട്, ഉടന്‍ വീട്ടിലെത്തും', ആറു മണിക്കു കോള്‍, പിന്നെ മൊബൈല്‍ നിശബ്ദം; മൊഴി മാറ്റിമാറ്റിപ്പറഞ്ഞ് സുഹൃത്ത്

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സര്‍ക്കാരിന് പങ്കില്ലേ എന്ന് ചോദ്യം ഉയര്‍ന്നാല്‍ കുറ്റം ചെയ്ത ഒരാളും രക്ഷപ്പെടാന്‍ പാടില്ലെന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്ന് മറുപടി നല്‍കണം എന്നും കുറിപ്പ് പറയുന്നു. എന്തുകൊണ്ട് എ. പത്മകുമാറിനെതിരേ നടപടിയെടുത്തില്ല എന്ന് ചോദിച്ചാല്‍ ഉചിതമായ സമയത്ത് നടപടിയുണ്ടാകുമെന്ന് പറയണം. ആര്‍എസ്എസിനും ജമാഅത്തെ ഇസ്ലാമിക്കും എതിരായ വിമര്‍ശനങ്ങള്‍ വിശ്വാസികള്‍ക്കെതിരെ ഉള്ളതല്ലെന്ന് ബോധ്യപ്പെടുത്തണം എന്നും പാര്‍ട്ടിയുടെ കുറിപ്പില്‍ പറയുന്നു. എന്നാല്‍ കുറിപ്പിലെ എല്ലാകാര്യങ്ങളും എല്ലായിടത്തും പറയാനുള്ളതല്ലെന്ന മുന്നറിയിപ്പും പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി നല്‍കുന്നുണ്ട്.

Summary

Don't argue with people, listen patiently; CPM's code of conduct for home visit programme.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com