പികെ ഫിറോസിന് സുരക്ഷിത സീറ്റ് വേണം, ഇളവ് കുഞ്ഞാലിക്കുട്ടിക്കും മുനീറിനും മതി; നിര്‍ദേശങ്ങളുമായി യൂത്ത് ലീഗ്

യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കിയതിന്റെ അംഗീകാരമാണ് തദ്ദേശ തെരഞ്ഞെടുപ്പ് വിജയം.
PK Firos
പി കെ ഫിറോസ് (PK Firos)ഫെയ്സ്ബുക്ക്
Updated on
1 min read

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ് സീറ്റുകള്‍ നല്‍കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ്. മൂന്ന് ടേം വ്യവസ്ഥ കര്‍ശനമായി പാലിക്കണമെന്നും പികെ ഫിറോസിന് സുരക്ഷിതമായ സീറ്റ് നല്‍കണമെന്നും ഇക്കാര്യം യൂത്ത് ലീഗ് അധ്യക്ഷന്‍ മുനവ്വറലി തങ്ങള്‍ ലീഗ് നേതൃത്വത്തെ അറിയിക്കാനും സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.

PK Firos
'അടുത്തു തന്നെയുണ്ട്, ഉടന്‍ വീട്ടിലെത്തും', ആറു മണിക്കു കോള്‍, പിന്നെ മൊബൈല്‍ നിശബ്ദം; മൊഴി മാറ്റിമാറ്റിപ്പറഞ്ഞ് സുഹൃത്ത്

പികെ കുഞ്ഞാലിക്കുട്ടിക്കും എംകെ മുനീറിനും ഒഴികെ മറ്റൊരാള്‍ക്കും ഇളവ് അനുവദിക്കേണ്ടതില്ല. യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കിയതിന്റെ അംഗീകാരമാണ് തദ്ദേശ തെരഞ്ഞെടുപ്പ് വിജയം. ആനുപാതികമായി നിയമസഭയിലും പ്രാതിനിധ്യം ഉണ്ടാകണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. എംഎല്‍എമാരുടെ പെര്‍ഫോമന്‍സ് ഓഡിറ്റ് ചെയ്യണമെന്നും ആവശ്യമുണ്ട്. കല്‍പ്പറ്റ, പട്ടാമ്പി എന്നീ സീറ്റുകള്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമായി. ലീഗ് 30 സീറ്റുകളില്‍ മത്സരിക്കണമെന്നും മുനവ്വറലി തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആവശ്യമുയര്‍ന്നു.

PK Firos
വയനാട്ടില്‍ പെണ്‍കുട്ടിക്ക് നേരെ ആസിഡ് ആക്രമണം; അയല്‍വാസി അറസ്റ്റില്‍

യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസും ഉള്‍പ്പടെ നിരവധി യുവനേതാക്കള്‍ ഇത്തവണ മത്സരരംഗത്തുണ്ടാകുമെന്നാണ് കരുതുന്നത്. ടേം വ്യവസ്ഥ കര്‍ശനമാക്കിയാലേ യുവാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉണ്ടാകുകയുള്ളുവെന്നതും വ്യക്തമാണ്.

കഴിഞ്ഞതവണ 985 വോട്ടുകള്‍ക്കാണ് താനൂരില്‍ വി അബ്ദുറഹ്മാനോട് പികെ ഫിറോസ് പരാജയപ്പെട്ടത്. ഇത്തവണ സിറ്റിങ് സീറ്റായ കൊടുവള്ളിയില്‍ പികെ ഫിറോസിനെ സ്ഥാനാര്‍ഥിയാക്കിയേക്കും. എംകെ. മുനീര്‍ കോഴിക്കോട് സൗത്തിലേയ്ക്ക് മാറുന്ന സാഹചര്യത്തിലാണ് പി.കെ ഫിറോസ് കൊടുവള്ളിയിലെത്താനുള്ള സാധ്യതകള്‍ ഉയര്‍ന്നത്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ പികെ നവാസാണ് സ്ഥാനാര്‍ഥി ചര്‍ച്ചയില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റൊരു യുവനേതാവില്‍ പ്രധാനി. മലപ്പുറത്തെ ഏതെങ്കിലും മണ്ഡലമാകും നവാസിന് ലഭിക്കുക. ലീഗ് ദേശീയ അസി. സെക്രട്ടറി ഫൈസല്‍ ബാബു, യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ടിപി അഷ്‌റഫലി എന്നിവരും സ്ഥാനാര്‍ഥികളാകാന്‍ സാധ്യതയേറെയാണ്.

Summary

Youth League gives suggestions for the Assembly Elections

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com