കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കണ്ണൂരില്‍ ഉള്‍പ്പെടെ രാഷ്ട്രീയ സുനാമിയുണ്ടാകുമെന്ന് ബേപ്പൂര്‍ മണ്ഡലം യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പിവി അന്‍വര്‍. പിണറായി വിരുദ്ധത തെരഞ്ഞെടുപ്പില്‍ പ്രകടമായെന്നും അദ്ദേഹം ഒറ്റുകാരനായി അറിയപ്പെടുമെന്നും അന്‍വര്‍ പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായിസത്തിന്റെയും മരുമോനസിത്തിന്റെയും അന്ത്യം കണ്ണൂരില്‍ കുറിക്കുമെന്നും അന്‍വര്‍ പറഞ്ഞു. താന്‍ നേരത്തെ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് തളിപ്പറമ്പിലും പയ്യന്നൂരിലും യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിച്ച മുന്‍ സിപിഎം നേതാക്കള്‍ പറഞ്ഞത്. അമ്പലപ്പുഴയില്‍ ജി സുധാകരനും മലമ്പുഴയില്‍ സുരേഷുമൊക്കെ പാര്‍ട്ടിക്കുള്ളില്‍ നിന്നും പുറത്തു വന്നു മത്സരിച്ചവരാണെന്നും അന്‍വര്‍ പറഞ്ഞു.
കണ്ണൂരില്‍ പാര്‍ട്ടി അണികളും പ്രവര്‍ത്തകരും മൗനത്തിലാണ്. പാര്‍ട്ടിയെ രക്ഷപെടുത്താന്‍ അവര്‍ സിപിഎമ്മിനെതിരെ വോട്ടു ചെയ്യും. കേരളത്തില്‍ ഇത്തരം രാഷ്ട്രീയ സുനാമിയാണ് 48 മണിക്കൂറിന് ശേഷം വീശിയടിക്കുക. ധര്‍മ്മടത്ത് പിണറായി തോറ്റതിന് സമാനമായി പതിനായിരത്തില്‍ താഴെവോട്ടുകള്‍ക്ക് മാത്രമേ ജയിക്കൂ. ബേപ്പൂരില്‍ മുഹമ്മദ് റിയാസ് തോല്‍ക്കും. റിയാസിനെ ബേപ്പൂരില്‍ തളച്ചിടനായെന്നും താന്‍ ജയിക്കുമെന്ന് പറഞ്ഞത് വെറുതെയല്ലെന്നും അന്‍വര്‍ പറഞ്ഞു.
റിയാസ് ബെറ്റിന് തയ്യാറാണെങ്കില്‍ താന്‍ മൊട്ടയടിച്ചു കമ്മല്‍ ഇടാന്‍ തയ്യാറാണ്. കോഴിക്കോട് ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന റിയാസിന് താന്‍ നടത്തിയ പോരാട്ടത്തിനെ തുടര്‍ന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. കണ്ണൂരില്‍ പിണറായിസവും മരുമോനിസവും മാത്രമല്ല ജയരാജന്‍മാരുടെ അതൃപ്തിയും രാഷ്ട്രീയകൊലപാതക കേസുകള്‍ അട്ടിമറിക്കാന്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പി ശശി നടത്തിയ ബിജെപിക്കായുള്ള ഇടപെടലുകളും പ്രശ്‌നമായിട്ടുണ്ട് കഴിഞ്ഞ 10 വര്‍ഷക്കാലം ഊരാളുങ്കല്‍ സൊസൈറ്റി നടത്തിയ നിര്‍മ്മാണ പ്രവൃത്തികളിലെ തീവെട്ടി കൊള്ള അന്വേഷിക്കണമെന്നും അന്‍വര്‍ പറഞ്ഞു. കണ്ണൂരില്‍ പിണറായിയുടെ വെട്ടിനിരത്തിലിന് വിധേയമായ ആളാണ് എഎന്‍ ഷംസീര്‍ എന്നും അന്‍വര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates