പി വി അൻവർ  ഫയൽ
Kerala

എംഎല്‍എ സ്ഥാനം ഒഴിയുമോ?; പി വി അന്‍വറിന്റെ വാര്‍ത്താസമ്മേളനം ഇന്ന്

ഇന്നു രാവിലെ ഒമ്പതു മണിക്ക് സ്പീക്കര്‍ ഷംസീറിനെ കാണുമെന്നും പി വി അന്‍വര്‍ വ്യക്തമാക്കിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എംഎല്‍എ സ്ഥാനം രാജിവെച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ, പി വി അന്‍വര്‍ വിളിച്ച വാര്‍ത്താസമ്മേളനം ഇന്ന് നടക്കും. പ്രധാനപ്പെട്ട ഒരു വിഷയം അറിയിക്കുവാന്‍ തിങ്കളാഴ്ച രാവിലെ 9.30 ന് തിരുവനന്തപുരത്തു വെച്ച് വാര്‍ത്താ സമ്മേളനം നടത്തുമെന്ന് സമൂഹമാധ്യമത്തിലൂടെയാണ് അന്‍വര്‍ അറിയിച്ചത്.

ഇതിനു പിന്നാലെ ഇന്നു രാവിലെ ഒമ്പതു മണിക്ക് സ്പീക്കര്‍ ഷംസീറിനെ കാണുമെന്നും പി വി അന്‍വര്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. എല്‍ഡിഎഫ് സ്വതന്ത്രനായി നിയമസഭയിലേക്ക് വിജയിച്ച പി വി അന്‍വര്‍ മുഖ്യമന്ത്രിയുമായി ഇടഞ്ഞ്, കഴിഞ്ഞ ദിവസമാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

സ്വതന്ത്രനായി ജയിച്ച അൻവർ തൃണമൂലിൽ അംഗത്വമെടുത്താൽ അയോഗ്യത നേരിടേണ്ടി വരുമെന്ന വിലയിരുത്തലിലാണു പുതിയ നീക്കമെന്നാണ് വിലയിരുത്തൽ. തൃണമൂൽ കോൺ​ഗ്രസ് സംസ്ഥാന കോ–ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുമെന്നാണ് അൻവർ അറിയിച്ചത്. അതേസമയം അൻവർ തൃണമൂൽ കോൺ​ഗ്രസ് സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

'നല്ല വേദനയുണ്ട്, കീമോ ഉടൻ തുടങ്ങും'; ആരോ​ഗ്യാവസ്ഥ പങ്കുവച്ച് രേണു സുധി

പറവൂരിന് 54 വർഷത്തിന് ശേഷം ചരിത്ര നിയോഗം; വി ഡി സതീശന്റെ കന്നി ബജറ്റ് വെള്ളിയാഴ്ച സഭയിൽ

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

പൊതുപ്രവർത്തകരുടെ അഴിമതിക്കേസുകൾ പൂഴ്ത്തി സർക്കാർ; വിചാരണാനുമതി നൽകാതെ കെട്ടിക്കിടക്കുന്നത് 74 ഫയലുകൾ

SCROLL FOR NEXT