പി വി അന്‍വര്‍ എംഎല്‍എ സ്ക്രീൻഷോട്ട്
Kerala

'മുഖ്യമന്ത്രി വാളെടുക്കുമ്പോള്‍ മരുമകന്‍ വടിയെടുക്കുന്നു'; പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ മുറി നല്‍കിയില്ല, പ്രതിഷേധിച്ച് പി വി അന്‍വര്‍

റും നല്‍കാത്തതിനെ തുടര്‍ന്ന് റസ്റ്റ് ഹൗസിന്റെ മുറ്റത്ത് യോഗം നടത്തുമെന്നും അന്‍വര്‍ പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം പത്തടിപാലത്തെ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പിവി അന്‍വര്‍ എംഎല്‍എ. റസ്റ്റ് ഹൗസില്‍ യോഗം ചേരാനായി മുറി അനുവദിച്ചില്ലെന്നും ഇതിന് പിന്നില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസാണെന്നും അന്‍വര്‍ ആരോപിച്ചു. റും നല്‍കാത്തതിനെ തുടര്‍ന്ന് റസ്റ്റ് ഹൗസിന്റെ മുറ്റത്ത് യോഗം നടത്തുമെന്നും അന്‍വര്‍ പറഞ്ഞു.

മുഖ്യമന്ത്രി വാളെടുക്കുമ്പോള്‍ മരുമകന്‍ വടിയെടുക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും പി.വി അന്‍വര്‍ കുറ്റപ്പെടുത്തി.ഇടതുസര്‍ക്കാര്‍ നടത്തുന്നത് ഫാസിസമാണെന്നും അദ്ദേഹം പറഞ്ഞു.

50 ഓളം പേര്‍ക്ക് ഇരിക്കാവുന്ന ഹാളാണ് ബുക്ക് ചെയ്തിരുന്നത്. ഇതിന് വേണ്ടി ഇമെയില്‍ നല്‍കിയിരുന്നു. ഉച്ചയോടെ രാഷ്ട്രീയപാര്‍ട്ടിയുടെ യോഗമാണ് നടക്കുന്നതെന്നതിനാല്‍ അനുമതി നല്‍കാനാവില്ലെന്ന് പി.ഡബ്യു.ഡി ഉദ്യോഗസ്ഥര്‍ അറിയിച്ചുവെന്നും. പിന്നീട് താന്‍ രാഷ്ട്രീയ യോഗമല്ല ചേരുന്നതെന്ന് ഗസ്റ്റ് ഹൗസ് അധികൃതരെ അറിയിച്ചിരുന്നു. വീണ്ടും മെയില്‍ അയച്ചുവെങ്കിലും ഒരു മറുപടിയും തന്നില്ലെന്നും അന്‍വര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT