അറസ്റ്റിലായവർ 
Kerala

ഭാര്യയുടെ ക്വട്ടേഷൻ, ഉറങ്ങിക്കിടന്ന ഭർത്താവിനെ വീട്ടിൽ കയറി വെട്ടി; മൂന്നു പേർ കൂടി പിടിയിൽ

കേസിലെ ഏഴ് പ്രതികളും പിടിയിലായതായി വണ്ടിപ്പെരിയാർ പൊലീസ് പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്


തൊടുപുഴ: ഭാര്യയുടെ ക്വട്ടേഷനിൽ ഭർത്താവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ  മൂന്ന് പേർ കൂടി പിടിയിലായി. ഭാര്യാ സഹോദരൻ അടക്കമുള്ളവരാണ് പിടിയിലായത്. ഇതോടെ കേസിലെ ഏഴ് പ്രതികളും പിടിയിലായതായി വണ്ടിപ്പെരിയാർ പൊലീസ് പറഞ്ഞു. ഫോർട്ട് കൊച്ചി സ്വദേശി ഷെമീർ, പള്ളുരുത്തി സ്വദേശികളായ ശിവപ്രസാദ്, ഷാഹുൽ ഹമീദ് എന്നിവരാണ് അറസ്റ്റിലായത്. 

ഷാഹുൽ ഹമീദ് അബ്ബാസിൻറെ ഭാര്യ അഷീറ ബീവിയുടെ സഹോദരനാണ്. ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ ബംഗളൂരു, കോയംമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നാണ് പിടികൂടിയത്. ഭാര്യ അഷീറ ബീവിയേയും മകൻ മുഹമ്മദ് ഹസ്സനെയും അയൽവാസികളും പള്ളുരുത്തി സ്വദേശികളുമായ ഷഹീർ, അനീഷ് ബാബു എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

സെപ്റ്റംബർ 16നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കിടന്നുറങ്ങുകയായിരുന്ന അബ്ബാസിനെ നാലുപേർ വീട്ടിൽ കയറി വെട്ടുകയായിരുന്നു. ഇത് ഭാര്യയുേടയും മകൻറേയും അറിവോടെയാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. സംഭവദിവസം രാത്രി അഷീറാബീവിയും മകനും രാത്രി പന്ത്രണ്ടരയോടെ വണ്ടിപ്പെരിയാറ്റിൽ എത്തി. ഷെമീറും സംഘവും കാറിലെത്തി ഇവരേയുംകൊണ്ട് അബ്ബാസിന്റെ വീട്ടിലേക്കുപോയി. ജനാലയിലൂടെ കൈകടത്തി തുറന്ന അടുക്കളവാതിലിലൂടെ അക്രമിസംഘത്തെ വീടിന് അകത്തേക്ക് കടത്തിവിട്ടത് അഷീറയാണെന്ന് പോലീസ് പറഞ്ഞു. അക്രമിസംഘത്തിനൊപ്പമാണ് അഷീറയും മകനും തിരിച്ച് അഷീറയുടെ എറണാകുളത്തെ വീട്ടിലേക്ക് പോയത്.  ഭര്‍ത്താവിന്റെ ശാരീരിക, മാനസിക പീഡനം സഹിക്കാനാവാതെയാണ് ക്വട്ടേഷന്‍ നല്‍കിയത് എന്നായിരുന്നു അഷീറയുടെ മൊഴി, എന്നാല്‍ ഇത് അബ്ബാസ് നിഷേധിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'നിന്റെയൊക്കെ ഊച്ചാളി സര്‍ട്ടിഫിക്കറ്റ് ജനങ്ങള്‍ക്കാവശ്യമില്ല'; അതിദാരിദ്ര്യമുക്ത കേരളത്തെ പ്രശംസിച്ച് ബെന്യാമിന്‍

ഗംഗാനദിയില്‍ കുളിച്ചതോടെ ജീവിതം മാറി, സസ്യാഹാരം ശീലമാക്കി: ഉപരാഷ്ട്രപതി

കേരളപ്പിറവി ദിനത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; 90,000ന് മുകളില്‍ തന്നെ

'ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താനാകില്ല, നമുക്ക് എല്ലാവർക്കും അതിൽ പങ്കുണ്ട്'; കരൂർ ദുരന്തത്തിൽ അജിത്

SCROLL FOR NEXT