രാധാകൃഷ്ണൻ, പ്രതി സന്തോഷ്  
Kerala

കൊലയ്ക്ക് കാരണം വ്യക്തിവൈരാഗ്യം; രാധാകൃഷ്ണന്റെ പോസ്റ്റ്മോർട്ടം ഇന്ന്

വീട് നിര്‍മ്മാണത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ നേരത്തെ തര്‍ക്കം ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ പിലാത്തറ കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവറും ബിജെപി പ്രവര്‍ത്തകനുമായ കെ കെ രാധാകൃഷ്ണനെ (49) വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി സന്തോഷിനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വീട് നിര്‍മ്മാണത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ നേരത്തെ തര്‍ക്കം ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി ഏഴരയോടെയാണ് പുതുതായി നിര്‍മ്മിക്കുന്ന വീടിനോട് ചേര്‍ന്ന് രാധാകൃഷ്ണന്‍ വെടിയേറ്റ് മരിക്കുന്നത്. മദ്യലഹരിയിലായിരുന്നു പ്രതി സന്തോഷ്. രാധാകൃഷ്ണന്‍ പതിവായി എത്തുന്ന സമയം നോക്കി പ്രതി തോക്കുമായി അങ്ങോട്ടേക്ക് എത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

പ്രതിയായ പെരുമ്പടവിലെ എന്‍ കെ സന്തോഷിനെ തോക്ക് സഹിതമാണ് പരിയാരം പൊലീസ് പിടികൂടിയത്. കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. പരിയാരം മെഡിക്കല്‍ കോളജിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. ഇരിക്കൂര്‍ കല്യാട് സ്വദേശിയായ രാധാകൃഷ്ണന്‍ 20 വര്‍ഷമായി കൈതപ്രത്താണ് താമസം. ബിജെപി-സംഘപരിവാര്‍ പ്രവര്‍ത്തകനും, സാമൂഹ്യരംഗത്തെ സജീവ സാന്നിധ്യവുമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പോരാടും, തമിഴ്‌നാട് പോരാടും'; മണ്ഡലപുനര്‍നിര്‍ണയത്തിൽ പ്രതിഷേധം, കരിങ്കൊടി ഉയർത്തി മുദ്രാവാക്യം വിളിച്ച് എംകെ സ്റ്റാലിന്‍ - വിഡിയോ

'കൂടുതൽ പെർഫക്ഷൻ ആ​ഗ്രഹിക്കുന്നവരാണ് അഭിനേതാക്കൾ; അഭിനയത്തിൽ അവർ ഒരിക്കലും തൃപ്തരാകില്ല'

55,000 രൂപ വരെ വിലക്കുറവ്; വിവിധ പെട്രോള്‍ കാറുകള്‍ക്ക് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ടാറ്റ, അറിയാം പട്ടിക

ചപ്പാത്തി ഇനി കട്ടിയായി പോകില്ല, ഫ്രഷായി സൂക്ഷിക്കാം

യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയില്‍ ഓഹരി വിപണി, സെന്‍സെക്‌സ് 600 പോയിന്റ് കുതിച്ചു; രൂപയ്ക്കും നേട്ടം

SCROLL FOR NEXT