
കണ്ണൂര്‍: കണ്ണൂര്‍ മുഴപ്പിലങ്ങാട് ബിജെപി പ്രവര്‍ത്തകന്‍ എളമ്പിലായി സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്. സിപിഎം നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ 12 പേരാണ് പ്രതികള്‍. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്.
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ടി കെ രജീഷും പ്രതികളില്‍ ഉള്‍പ്പെടുന്നു. 2005 ഓഗസ്റ്റ് ഏഴിന് ഓട്ടോയിലെത്തിയ അക്രമി സംഘം രാഷ്ട്രീയ വൈരാഗ്യം മൂലം സൂരജിനെ ബോംബ് എറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്.
മുഴപ്പിലങ്ങാട്ടെ പി കെ ഷംസുദ്ദീന്‍, ടി കെ രജീഷ്, കൊളശ്ശേരി എന്‍ വി യോഗേഷ്, എരഞ്ഞോളിയിലെ കെ ഷംജിത്ത്, കൂത്തുപറമ്പ് നരവൂരിലെ പി എം മനോരാജ്, മുഴപ്പിലങ്ങാട്ടെ എന്‍ സജീവന്‍, പ്രഭാകരന്‍ മാസ്റ്റര്‍, കെ വി പത്മനാഭന്‍, എം രാധാകൃഷ്ണന്‍, എന്‍ കെ പ്രകാശന്‍, പ്രദീപന്‍, ടി പി രവീന്ദ്രന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക