Radio Nellikka: റേഡിയോ നെല്ലിക്ക ബാലാവകാശ കമ്മീഷൻ
Kerala

ആദ്യം മധുരിക്കും പിന്നീടും മധുരിക്കും, കേൾക്കാം ഈ "നെല്ലിക്ക"

ലോകത്ത് എവിടെനിന്നും 24 മണിക്കൂറും കേൾക്കാൻ സാധിക്കുന്നതരത്തിലാണ് റേഡിയോയുടെ രൂപകല്പന. തുടക്കത്തിൽ നാല് മണിക്കൂർ പരിപാടികളാകും പ്രക്ഷേപണം ചെയ്യുക. തിങ്കൾ മുതൽ വെള്ളി വരെ പുതുമയാർന്നതും വ്യത്യസ്തവുമായ പരിപാടികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ശനിയും ഞായറും പ്രോഗ്രാം ആവർത്തിക്കും.

സമകാലിക മലയാളം ഡെസ്ക്

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ കുട്ടികൾക്കായി റേഡിയോ നെല്ലിക്ക എന്ന പേരിൽ ഒരു ഇന്റർനെറ്റ് റേഡിയോ ആരംഭിക്കുന്നു. ബാലസൗഹൃദം യാഥാർത്ഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി സംഘടിപ്പിക്കുന്ന വ്യാപക പ്രചാരണ-ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് റേഡിയോ നെല്ലിക്ക (Radio Nellikka) ആരംഭിക്കുന്നത്. കുട്ടികൾക്കിടയിലെ മാനസിക സംഘർഷങ്ങൾ ലഹരി സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ,ആത്മഹത്യ പ്രവണത, സോഷ്യൽ മീഡിയ അഡിക്ഷൻ തുടങ്ങിയവ വർദ്ധിച്ചുവരുന്ന സാഹചര്യം പരിഗണിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടികൾ അധ്യാപകർ, രക്ഷാകർത്താക്കൾ പൊതുസമൂഹം എന്നിവർക്കിടയിൽ ബാലനീതി, പോക്സോ, സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശം എന്നിവ സംബന്ധിച്ച അവബോധം വളർത്തുന്നതിനും റേഡിയോ ലക്ഷ്യമിടുന്നതെന്ന് കമ്മീഷൻ അറിയിച്ചു.

ലോകത്ത് എവിടെനിന്നും 24 മണിക്കൂറും കേൾക്കാൻ സാധിക്കുന്നതരത്തിലാണ് റേഡിയോയുടെ രൂപകല്പന. തുടക്കത്തിൽ നാല് മണിക്കൂർ പരിപാടികളാകും പ്രക്ഷേപണം ചെയ്യുക. തിങ്കൾ മുതൽ വെള്ളി വരെ പുതുമയാർന്നതും വ്യത്യസ്തവുമായ പരിപാടികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ശനിയും ഞായറും പ്രോഗ്രാം ആവർത്തിക്കും. ശ്രോതവിന് ഇഷ്ടമുള്ള സമയത്തും ദിവസവും റേഡിയോ നെല്ലിക്കയിലെ പരിപാടികൾ തിരഞ്ഞെടുത്ത് കേൾക്കാൻ സാധിക്കും. പരസ്യങ്ങൾ ഇല്ലാതെ വിജ്ഞാനവും വിനോദവും പ്രദാനം ചെയ്യുന്നതാണ് റേഡിയോയിലെ പൊതു ഉള്ളടക്കമെന്ന് കമ്മീഷൻ പറഞ്ഞു.

റേഡിയോപരിപാടികളും സമയക്രമവും

രാവിലെ ഏഴ് മുതൽ എട്ട് വരെ റൈറ്റ് ടേൺ എന്ന പരിപാടി കുട്ടികളുടെ അവകാശ നിയമങ്ങളുമായി ബന്ധപ്പെടുത്തിയുള്ളതാണ്. സന്തോഷകരവും പ്രചോദനാത്മകവുമായ വിഷയങ്ങളെ രസകരമായ രീതിയിൽ കുട്ടികളുടെ പ്രകടനങ്ങളും പൊതുവിജ്ഞാനവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുകയാണു ചെയ്യുന്നത്. പ്രചോദനവും വിനോദവും പഠനവും ഒത്തുചേർന്ന ഈ പരിപാടി വൈകിട്ട് നാല് മുതൽ അ‍ഞ്ച് വരെ വീണ്ടും കേൾക്കാൻ കഴിയും.

രാവിലെ എട്ട് മുതൽ ഒമ്പത് വരെ ഇമ്മിണി ബല്യ കാര്യം എന്ന ഫോണിൻ പരിപാടിയാണ്. കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഒരുമിച്ച് ചേർത്ത് കുഞ്ഞുമനസുകളിൽ സാമൂഹിക സാസ്കാരിക അവബോധം വളർത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.യഥാർത്ഥ ജീവിത കഥകൾ, ചിന്തിപ്പിക്കുന്ന സംഭാഷണങ്ങൾ പരസ്പര സംവാദങ്ങൾ എന്നിവയിലൂടെ കുട്ടികൾക്ക് സാമൂഹിക മൂല്യങ്ങളും പാരമ്പര്യങ്ങളും ഉത്തരവാദിത്തങ്ങളും മനസിലാക്കാൻ ഈ ഫോണിൻ പരിപാടിയിലൂടെ സാധിക്കും. ഇതേ പരിപാടി വൈകിട്ട് അഞ്ച് മുതൽ ആറ് വരെ വീണ്ടും കേൾക്കാം.

ഉച്ചക്ക് 12 മുതൽ ഒന്ന് വരെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും സംശയങ്ങൾ, പരിഭവങ്ങൾ, പ്രയാസങ്ങൾ, സന്തോഷങ്ങൾ, അനുഭവങ്ങൾ കഥകൾ എന്നിവ കത്തുകളിലൂടെ പങ്കുവെക്കുന്ന പരിപാടിയാണ് ആകാശദൂത്. എല്ലാ പ്രായക്കാരും സന്തോഷകരമായ നിമിഷങ്ങൾ പങ്കുവെയ്ക്കുന്ന പരിപാടി കൂടിയാണിത്. ഇത് രാത്രി എട്ട് മുതൽ ഒമ്പത് വരെ വീണ്ടും കേൾക്കാൻ കഴിയും.

ഉച്ചക്ക് ഒന്ന് മുതൽ രണ്ട് മണി വരെ നടത്തുന്ന റേഡിയോ ചാറ്റ് പ്രോഗ്രാമാണ് അങ്കിൾ ബോസ്. വിവിധ പ്രായക്കാരായ കുട്ടികളുടെ സുഹൃത്തും വഴികാട്ടിയുമാണ് അങ്കിൾ ബോസ്. ഈ പരിപാടിയിൽ കുട്ടികൾക്ക് അങ്കിൾ ബോസിനോട് ചോദ്യങ്ങൾ ചോദിക്കാം അവരുടെ അവകാശങ്ങൾ സംബന്ധിച്ച് ഉപദേശങ്ങൾ തേടാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പറയാം സംശയങ്ങൾ സന്തോഷങ്ങൾ എന്നിവയ്ക്ക് പരിഹാരം കാണാം. പരിപാടി രാത്രി ഒമ്പത് മുതൽ 10 വരെ വീണ്ടും കേൾക്കാൻ കഴിയും.

റേഡിയോ കേൾക്കാനും പരിപാടിയിൽ പങ്കെടുക്കാനും എന്ത് ചെയ്യണം

ആൻഡ്രോയിഡ് ഫോണിൽ പ്ലേ സ്റ്റോറിൽ നിന്നും ഐ ഒ എസ് (IOS) ൽ ആപ്സ്റ്റോറിൽ നിന്നും Radio Nellikka ഡൗൺലോഡ് ചെയ്യാവുന്നതും കമ്പ്യൂട്ടറിൽ radionellikka.com ലൂടെയും കാറിൽ ഓക്സ് കേബിൾ,ബ്ലൂടൂത്ത് എന്നിവയിലൂടെയും റേഡിയോ കേൾക്കാൻ സാധിക്കും. പരിപാടിയിലേക്ക് കുട്ടിക്കാല ഓർമകൾ അനുഭവങ്ങൾ സ്കൂൾ ജീവിതം സന്തോഷങ്ങൾ പ്രയാസങ്ങൾ തുടങ്ങിയവ ആകാശദൂത് പരിപാടിയിലേക്ക് ഇ-മെയിലായും radionellikka@gmail.com, വാട്ട്സാപ്പ് മുഖേനെയും അറിയിക്കാവുന്നതും ഇമ്മിണി ബല്യ കാര്യം, അങ്കിൾ ബോസ് എന്നീ പരിപാടികളിലേക്ക് +91 9993338602 എന്ന മൊബൈലിലും വിളിക്കാവുന്നതാണെന്ന് കമ്മീഷൻ അറിയിച്ചു.

കുട്ടികളുടെ അവകാശങ്ങൾ, ഉത്തരവാദിത്തങ്ങൾ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് അവബോധം വളർത്തുന്ന വിജ്ഞാനപ്രദവും ആകർഷകവുമായ ഉള്ളടക്കമാണ് റേഡിയോയിൽ ഉൾപ്പെടുത്തുക. ഡിജിറ്റൽ മീഡിയയുടെ ശക്തി പ്രയോജനപ്പെടുത്തുന്നതിലൂടെ, കുട്ടികളുടെ സംരക്ഷണം, വിദ്യാഭ്യാസം, ശാക്തീകരണം എന്നിവയെക്കുറിച്ചുള്ള നിർണായക സന്ദേശങ്ങൾ ജീവിതത്തിന്റെ എല്ലാ തുറകളിലും എത്തിക്കാൻ സാധിക്കും. ചർച്ചകൾ, കഥപറച്ചിൽ, സംവേദനാത്മക സെഷനുകൾ എന്നിവയിലൂടെ കുട്ടികളുടെ ശബ്ദങ്ങൾക്ക് മുൻഗണന നൽകുന്ന ഒരു സമൂഹം സൃഷ്ടിക്കാൻ റേഡിയോക്ക് സാധിക്കുമെന്നും കമ്മീഷൻ പ്രത്യാശ പ്രകടിപ്പിച്ചു.

വിദഗ്ദ്ധ ചർച്ചകളിലൂടെയും വിദ്യാഭ്യാസ ഉള്ളടക്കത്തിലൂടെയും കുട്ടികളുടെ സംരക്ഷണ നടപടികളെയും മാർഗ്ഗനിർദ്ദേശങ്ങളെയും കുറിച്ച് അറിയാനും റേഡിയോ സഹായകരമാകും. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തിരിച്ചറിയാനും തടയാനും ഈ സംരംഭം സമൂഹത്തിന് സഹായകമാകും. മാതാപിതാക്കളെയും, അധ്യാപകരെയും, കുട്ടികളെയും അവരുടെ അവകാശങ്ങൾ, ഉത്തരവാദിത്തങ്ങൾ, സംരക്ഷണ നടപടികൾ എന്നിവയെക്കുറിച്ച് അറിയിക്കുന്നതിനുള്ള വിദ്യാഭ്യാസ പരിപാടികൾ റേഡിയോയുടെ ഭാഗമായി ഉണ്ടാകും.

കുട്ടികളുടെ വിവിധങ്ങളായ കഴിവുകൾക്ക് അംഗീകരം നൽകുന്നതിനും റേഡിയോ അവസരമൊരുക്കും. കുട്ടികൾക്ക് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഗുണകരമായ ചർച്ചകളും സംവാദങ്ങളും റേഡിയോയിൽ ഉണ്ടാകും.

തുടക്കത്തിൽ കേരളത്തിലെ 25 ലക്ഷം കുടുംബങ്ങളെ റേഡിയോ നെല്ലിക്കയുടെ ശ്രോതാക്കളാക്കാനാണ് ബാലാവകാശ കമ്മിഷൻ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ 15397 സ്കൂളുകളിലെയും വിദ്യാർത്ഥികൾ അധ്യാപകർ, പി ടി എ, എസ് പി സി, എൻ എസ് എസ്, സ്കൂൾ ക്ലബുകൾ എന്നിവ വഴിയുമാകും കുട്ടികളിൽ റേഡിയോ എത്തുക. അതുപോലെ കുടുബശ്രീയുടെ 29202 ബാലസഭകളും വനിത ശിശുവികസന വകുപ്പിനുകീഴിലുള്ള 33120 അങ്കണവാടികളിലെ അധ്യാപകരും രക്ഷിതാക്കളും, ജില്ലകളിലെ 464 ശിശു സംരക്ഷണ സ്ഥാപനങ്ങളിലും കമ്മിഷന്റെ റേഡിയോ നെല്ലിക്ക എത്തും. കൂടാതെ 1200 ഗ്രാമ-ബ്ലോക്ക്-ജില്ല-മുനിസിപ്പൽ-കോർപ്പറേഷനു കളിലെ 21900 വാഡുകളിലും എൻ.ജി.ഒകൾ, റസിഡൻസ് അസോസിയേഷനുകൾ തൂടങ്ങി സമൂഹത്തിൽ മുഴുവനായും ബാലാവകാശ സാക്ഷരത എത്തിക്കാൻ റേഡിയോയിലൂടെ കഴിയുമെന്ന് കമ്മിഷൻ കരുതുന്നു. റേഡിയോയുടെ ഉദ്ഘാടനം ജൂൺ 18ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

SCROLL FOR NEXT