ഷാഫി പറമ്പില്‍ /Shafi parambil ഫയല്‍
Kerala

'പാലക്കാടേയ്ക്ക് വരണോ എന്നത് രാഹുല്‍ തീരുമാനിക്കട്ടേ, 'എ ഗ്രൂപ്പ്' യോഗം ചേര്‍ന്നെന്ന വാര്‍ത്ത മാധ്യമ സൃഷ്ടി'

വടകരയില്‍ താനൊരു പ്രകോപനവും കുഴപ്പവും ഉണ്ടാക്കിയില്ലെന്നും ഷാഫി പറഞ്ഞു. അവര്‍ ഇനി സമരം ചെയ്യണോ വേണ്ടയോ എന്നത് അവരുടെ തീരുമാനമാണ്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പാലക്കാട് മണ്ഡലത്തിലേക്ക് വരണോ വേണ്ടയോ എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ തീരുമാനിക്കട്ടെയെന്നും കോണ്‍ഗ്രസ് അഭിപ്രായം പറയാനില്ലെന്നും ഷാഫി പറമ്പില്‍ എംപി. രാഹുലിനെ പാര്‍ട്ടിയിലേക്ക് വീണ്ടും എങ്ങനെയെത്തിക്കുമെന്ന് ചര്‍ച്ച ചെയ്യാനായി തന്റെ നേതൃത്വത്തില്‍ എ ഗ്രൂപ്പ് യോഗം ചേര്‍ന്നെന്ന വാര്‍ത്ത മാധ്യമസൃഷ്ടിയാണെന്നും ഷാഫി പറഞ്ഞു. സിപിഎം അജണ്ട മാധ്യമങ്ങള്‍ ഏറ്റെടുക്കരുതെന്നും ഷാഫി പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട പാര്‍ട്ടി തീരുമാനം കോണ്‍ഗ്രസ് എടുത്തിട്ടുണ്ടെന്നും ഷാഫി ചൂണ്ടിക്കാട്ടി. ഇതേക്കുറിച്ച് പാര്‍ട്ടി എല്ലാം പറഞ്ഞിട്ടുണ്ട്. പാലക്കാട് ഗ്രൂപ്പ് യോഗം നടന്നിട്ടില്ലെന്ന് ഷാഫി പറമ്പില്‍ വ്യക്തമാക്കി. മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നും ഷാഫി പറഞ്ഞു. വടകരയില്‍ താനൊരു പ്രകോപനവും കുഴപ്പവും ഉണ്ടാക്കിയില്ലെന്നും ഷാഫി പറഞ്ഞു. അവര്‍ ഇനി സമരം ചെയ്യണോ വേണ്ടയോ എന്നത് അവരുടെ തീരുമാനമാണ്.

എന്നെ തടയാനും പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനും പൊലീസും അവസരം ഉണ്ടാക്കി. തടഞ്ഞപ്പോള്‍ താന്‍ ഡോര്‍ തുറക്കാന്‍ പോയില്ല. പ്രതിഷേധം കുറച്ചു സമയം തുടരട്ടെ എന്നായിരുന്നു പൊലീസ് നയം. തെറി കേട്ട് ഭയന്ന് തിരിച്ചു പോകാന്‍ ആകില്ലെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു. അതേ സമയം രാഹുലുമായി സംസാരിച്ചോ എന്ന ചോദ്യത്തിന് ഷാഫി പറമ്പില്‍ മറുപടി പറഞ്ഞില്ല.

Rahul decide whether to come to palakkad constituency or not shafi parambil

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സ്കൂൾ കഴിഞ്ഞ്, കൂട്ടുകാരനൊപ്പം കടലിൽ കുളിക്കാനിറങ്ങി; വിഴിഞ്ഞത്ത് ആറാം ക്ലാസുകാരനെ തിരയിൽപ്പെട്ട് കാണാതായി

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

SCROLL FOR NEXT