പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളെ കാണുന്നു  ടെലിവിഷന്‍ ചിത്രം
Kerala

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

രണ്ട് സീറ്റില്‍ മത്സരിക്കണമെന്ന ആവശ്യം മുസ്ലീം ലീഗും മുന്നോട്ടുവച്ചിരുന്നു

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: വയനാടിന് പുറമെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കുന്നതില്‍ പ്രതികരണവുമായി മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. 'രണ്ട് സീറ്റില്‍ മത്സരിക്കുന്നതു സാധാരണ കാര്യമാണ്. കഴിഞ്ഞതവണ പ്രധാനമന്ത്രിയും രണ്ട് സീറ്റില്‍ മത്സരിച്ചിരുന്നു'- കുഞ്ഞാലിക്കുട്ടി പറഞ്ഞു. രണ്ട് സീറ്റില്‍ മത്സരിക്കണമെന്ന ആവശ്യം മുസ്ലീം ലീഗും മുന്നോട്ടുവച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധിയുടെ റായ്ബറേലിയിലെ മത്സരം ഇന്ത്യ മുന്നണിയുടെ സാധ്യതകള്‍ വന്‍തോതില്‍ വര്‍ധിപ്പിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ അഭിപ്രായം ലീഗ് അദ്ദേഹത്തെ നേരത്തെ അറിയിച്ചിരുന്നതായും കെസി വേണുഗോപാലുമായി താന്‍ ഇക്കാര്യം ടെലിഫോണില്‍ സംസാരിച്ചിരുന്നതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു. രണ്ട് സീറ്റില്‍ ഒരാള്‍ മത്സരിക്കുകയെന്നത് ആദ്യത്തെ കാര്യമൊന്നുമല്ലല്ലോ ഇത്. കഴിഞ്ഞതവണ പ്രധാനമന്ത്രിയും അങ്ങനെ തന്നെ ആയിരുന്നില്ലേ? രാഷ്ട്രീയ തീരുമാനങ്ങളാണ്. അതുവച്ച് പ്രചരണം നടത്തുന്നതില്‍ അര്‍ഥമില്ല. ഇന്ത്യന്‍ ഭരണഘടനയനസുരിച്ച രണ്ട് സീറ്റില്‍ മത്സരിക്കാം. ഏതെങ്കിലും ഒന്ന് നിലനിര്‍ത്താം അത് സാധാരണ സംഭവമാണ്'- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമല്ലെന്ന് രണ്ടാംഘട്ടം കഴിഞ്ഞപ്പോള്‍ ബോധ്യപ്പെട്ടിട്ടുണ്ട്. ഭൂരിപക്ഷത്തിനുളള എണ്ണം തികയില്ലെന്ന സംശയം നല്ലപോലെ ബിജെപിക്കുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതുകൊണ്ടാണ് അവരുടെ നേതാക്കളുടെ രൂക്ഷമായ രീതിയിലുള്ള പ്രസംഗങ്ങള്‍ നടത്തുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നതിനെ ഇടതുപക്ഷം സ്വാഗതം ചെയ്യുകയാണ് വേണ്ടത്. വയനാട്ടില്‍ ബൈ ഇലക്ഷന്‍ വന്നാല്‍ രാഹുല്‍ ഗാന്ധിക്ക് കിട്ടുന്നതിനേക്കാള്‍ ഭൂരിപക്ഷം ലഭിക്കും. ഉപതെരഞ്ഞെടുപ്പിനെ റായ്ബറേലിയില്‍ ജയിച്ചതിന്റെ ആഘോഷമാക്കി മാറ്റും വയനാട്ടിലെ വോട്ടര്‍മാരെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT