ഫയല്‍ ചിത്രം 
Kerala

രാഹുൽ​ഗാന്ധി ഇന്ന് കേരളത്തിൽ ; ലീ​​ഗ് നേതാക്കളുമായി കൂടിക്കാഴ്ച

കരിപ്പൂർ വിമാനത്താവളത്തിൽ വച്ചാവും രാഹുലിന്റെ സാന്നിധ്യത്തിൽ കോൺഗ്രസ്, മുസ്ലീം ലീഗ് നേതൃത്വങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ച നടക്കുക

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ഊർജ്ജിതമാകുന്നതിനിടെ, കോൺ​ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ​ഗാന്ധി ഇന്ന് കേരളത്തിലെത്തും.  രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ യുഡിഎഫ് നേതൃത്വം നിയമസഭ തെരഞ്ഞെടുപ്പുമായ ബന്ധപ്പെട്ട ചർച്ചകൾ നടത്തും. നാളെ വയനാട്ടിലെ വിവിധ പരിപാടികളിലും രാഹുൽ ​ഗാന്ധി സംബന്ധിക്കും

കരിപ്പൂർ വിമാനത്താവളത്തിൽ വച്ചാവും രാഹുലിന്റെ സാന്നിധ്യത്തിൽ കോൺഗ്രസ്, മുസ്ലീം ലീഗ് നേതൃത്വങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ച നടക്കുക. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സി വേണുഗോപാൽ എന്നിവർക്കൊപ്പം മുസ്ലീംലീഗ് നേതാക്കളായ പി കെ. കുഞ്ഞാലിക്കുട്ടി, കെ പി എ മജീദ് , ഇ ടി മുഹമ്മദ് ബഷീർ, പി വി അബ്ദുൽ വഹാബ് എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുക. 

നിയമസഭ സീറ്റുവിഭജനമാവും പ്രധാനവിഷയം. പിന്നീട് വണ്ടൂർ ,നിലമ്പൂർ നിയോജക മണ്ഡലം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികളുടെ സംഗമത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും. വൈകിട്ട് അദ്ദേഹം വയനാട്ടിലേക്ക് പോകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന