രാഹുല്‍ ഗാന്ധി ഫയല്‍
Kerala

ഭാരത് ജോഡോ യാത്രക്ക് ഇടവേള; രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്

വൈകീട്ട് അഞ്ച് മണിക്ക് വാരാണാസിയില്‍ നിന്ന് യാത്രതിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

സമകാലിക മലയാളം ഡെസ്ക്

വയനാട്ടിലെ വന്യജീവി ആക്രമണത്തിലെ ജനകീയ പ്രതീഷേധം തുടരുന്നതിനിടെ എംപി രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തും. ഭാരത് ജോഡോ യാത്ര താത്കാലികമായ നിര്‍ത്തിവച്ചാണ് രാഹുല്‍ മണ്ഡലത്തിലെത്തുന്നത്. വൈകീട്ട് അഞ്ച് മണിക്ക് വാരാണാസിയില്‍ നിന്ന് യാത്രതിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

ഇന്ന് രാത്രിയെത്തുന്ന രാഹുല്‍ നാളെ ഉച്ചവരെ മണ്ഡലത്തില്‍ തുടരും. അതിനുശേഷം രാഹുല്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതിനായി യുപിയിലേക്ക് മടങ്ങും. വയനാട്ടില്‍ വന്യജീവി ആക്രണത്തില്‍ മൂന്നാഴ്ചയ്ക്കിടെ മൂന്ന് പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ എംപി എവിടെയെന്ന ചോദ്യം നാട്ടുകാരില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മണ്ഡലത്തിലെത്താനുള്ള രാഹുലിന്റെ തീരുമാനം

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വയനാട്ടില്‍ ഇതുവരെ കാണാത്ത ജനകീയ പ്രതിഷേധമാണ് ഇന്ന് പുല്‍പ്പള്ളിയില്‍ നടന്നത്‌. പ്രതിഷേധത്തിനിടെ സ്ഥലത്തെത്തിയ എംഎല്‍എമാരെയും ഉദ്യോഗസ്ഥരെയും ജനം കൂകി വിളിച്ചു. പ്രതിഷേധം അക്രമാസക്തമായതോടെ പുല്‍പ്പള്ളിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രണ്ട് ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്

പോളിന്റെ മൃതദേഹം വീട്ടിലേക്ക് എത്തിച്ചെങ്കിലും ആംബുലന്‍സില്‍ നിന്ന് ഇറക്കാന്‍ ബന്ധുക്കള്‍ ആദ്യം തയ്യാറായില്ല. സര്‍വകക്ഷിയോഗത്തിലുണ്ടായ തീരുമാനങ്ങള്‍ എഡിഎം വീട്ടിലെത്തി ബന്ധുക്കളെ അറിയിച്ചെങ്കിലും ഇത് അംഗീകരിക്കാന്‍ പ്രതിഷേധക്കാര്‍ തയ്യാറായില്ല.യോഗ തീരുമാനം പ്രകാരം 10 ലക്ഷം രൂപ ഇന്നുതന്നെ കൈമാറുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് മൃതദേഹം ആംബുലന്‍സില്‍ നിന്നും ഇറിക്കിയത്.

പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസിന് നേരെ കുപ്പിയെറിഞ്ഞതോടെയാണ് പൊലീസ് ലാത്തിവീശിയത്. എംഎല്‍എമാരായ ടി സിദ്ദിഖിനേയും ഐസി ബാലകൃഷ്ണനെതിരേയും സ്ഥലത്ത് കൈയ്യേറ്റ ശ്രമമുണ്ടായി. മരിച്ച പോളിന്റെ കുടുംബത്തിനുള്ള സര്‍ക്കാര്‍ പാക്കേജിനെ സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതിനിടെയുണ്ടായ ബഹളത്തിനിടെ ജനങ്ങള്‍ ഇവര്‍ക്കെതിരെ വെള്ളക്കുപ്പികളും കസേരകളും എറിയുകയായിരുന്നു. പൊലീസെത്തിയാണ് ജനപ്രതിനിധികളെ സംഘര്‍ഷത്തിനിടയില്‍ നിന്നും രക്ഷപ്പെടുത്തിയത്.

നേരത്തെ, പുല്‍പ്പള്ളി ടൗണില്‍ വനംവകുപ്പിന്റെ ജീപ്പ് തടഞ്ഞ നാട്ടുകാര്‍ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തിരുന്നു. ജീപ്പിന്റെ കാറ്റഴിച്ചുവിടുകയും റൂഫ് വലിച്ചുകീറുകയും ചെയ്തു. രോഷാകുലരായി ജനക്കൂട്ടം ജീപ്പ് വളയുകയായിരുന്നു. തുടര്‍ന്ന്, ജീപ്പിന് മുകളില്‍ വനംവന്യജീവി വകുപ്പ് എന്നെഴുതിയ റീത്ത് വെച്ചു. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പശുവിന്റെ ജഡവും പ്രതിഷേധക്കാര്‍ ജീപ്പിന് മുകളില്‍ വച്ചു.

സംഘര്‍ഷത്തിനിടെ, പുല്‍പ്പള്ളി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പിആര്‍ ഷാജിക്ക് ഹൃദയാഘാതമുണ്ടായി. മദ്യപിച്ചുവെന്ന് ആരോപിച്ച് ആളുകള്‍ മര്‍ദിച്ചതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. ഇദ്ദേഹത്തെ മാനന്തവാടി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നിന്നും നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT