രാഹുല്‍ മാങ്കൂട്ടത്തില്‍ 
Kerala

പൊലീസ് യാത്രാക്കൂലി തരേണ്ടതാണ്; ഞാന്‍ വേണ്ടെന്ന് വയ്ക്കുന്നു; നാളെ വിളിച്ചാലും ഹാജരാകുമെന്ന് രാഹുല്‍ 

ഒരു നിയമപ്രതിരോധവും നടത്താതെയാണ് പൊലീസ് സ്റ്റേഷനിലേക്ക് പോയതെന്നും രാഹുല്‍ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വ്യാജരേഖാക്കേസുമായി ബന്ധപ്പെട്ട് നാളെകളിലും പൊലീസോ മറ്റാരെങ്കിലും വിളിച്ചാലോ ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. നെഞ്ചുവേദനയുണ്ടാവാതെ നെഞ്ചുറപ്പോടെ തന്നെ നില്‍ക്കും. ധാര്‍മികമായ ഉത്തരവാദിത്വം ഏറ്റെടുത്താണ് മൊഴിനല്‍കാന്‍ ഹാജരായത്. ഒരു നിയമപ്രതിരോധവും നടത്താതെയാണ് പൊലീസ് സ്റ്റേഷനിലേക്ക് പോയതെന്നും രാഹുല്‍ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. 

വ്യാജ കാര്‍ഡ് ആരെങ്കിലും നിര്‍മ്മിച്ചോയെന്ന് അറിയില്ലെന്നാണ് രാഹുല്‍ മ്യൂസിയം പൊലീസിന് മൊഴി നല്‍കിയത്. അറസ്റ്റിലായവരുായി അടുപ്പമുണ്ടെന്നും അവര്‍ തട്ടിപ്പ് നടത്തിയതായി അറിയില്ലെന്നും രാഹുല്‍ മൊഴി നല്‍കി. ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ് രാഹുലിനെ അറിയിച്ചു. 

'ഈ സര്‍ക്കാര്‍ ഏതെങ്കിലും തരത്തില്‍ കുടുക്കുകയാണെങ്കില്‍ കുടുക്കട്ടെയെന്ന് കരുതി. ഒരുകവചവുമില്ലാതെയാണ് ചോദ്യം ചെയ്യലിന് ഹാജരായത്. ഈ വിഷയവുമായി ബന്ധപ്പെട്ട് നാളെകളിലും പൊലീസോ മറ്റാരെങ്കിലും വിളിച്ചാലോ നെഞ്ചേ് വേദനയുണ്ടായവാതെ നെഞ്ചുറപ്പോടെ നില്‍ക്കും'  രാഹുല്‍ പറഞ്ഞു

ചോദ്യം ചെയ്യാനല്ല, മൊഴിയെടുക്കാനാണ് തന്നെ പൊലീസ് വിളിച്ചത്. അടൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്നതിനുള്ള ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ് തനിക്ക് തരാനുള്ള അവകാശം പൊലീസിനുണ്ട്. എന്നാല്‍ മുഖ്യമന്ത്രി അടക്കമുള്ള ആളുകള്‍ ധൂര്‍ത്തടിച്ച് ബസുമായി പാഞ്ഞുനടക്കുന്നത് കൊണ്ട് താന്‍ കൂടി പൊതുഖജനാവിനെ ബുദ്ധിമുട്ടിക്കാന്‍  ആഗ്രഹിക്കാത്തതുകൊണ്ടും 160 (2) പ്രകാരമുള്ള  അ അവകാശം വേണ്ടെന്ന് വയ്ക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട് കെപിസിസി യാതൊരു വിശദീകരണവും തേടിയിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

SCROLL FOR NEXT