മധ്യപ്രദേശിലേക്ക് ഡ്യൂട്ടിക്കുപോയി; പൊലീസ് ഉദ്യോ​ഗസ്ഥന്റെ കയ്യിൽ നിന്ന് തോക്കും പത്ത് റൗണ്ട് തിരകളും നഷ്ടപ്പെട്ടു

ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവമുണ്ടായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: അന്തർ സംസ്ഥാന ഡ്യൂട്ടിക്കു പോയ പൊലീസ് ഉദ്യോ​ഗസ്ഥന്റെ കയ്യിൽ നിന്ന് തോക്കും പത്ത് റൗണ്ട് തിരകളും നഷ്ടപ്പെട്ടു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കേരളത്തിൽ നിന്ന് മധ്യപ്രദേശിലേക്ക് പോയ എസ്എപി ക്യാമ്പിലെ ഉദ്യോഗസ്ഥന്റെ പക്കൽ നിന്നാണ് തോക്കും തിരകളും നഷ്ടമായത്. 

മധ്യപ്രദേശിലെ ഡ്യൂട്ടി കഴിഞ്ഞ് രാജസ്ഥാനിലേക്ക് ഉദ്യോഗസ്ഥർക്കുള്ള സ്പെഷൽ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവമുണ്ടായത്. ട്രെയിനിൽ നിന്ന് ബാഗ് വലിച്ചെറിയുന്നത് കണ്ടു എന്ന് പാൻട്രി ജീവനക്കാർ പറ‍ഞ്ഞു. തോക്ക് തേടി മറ്റൊരു ട്രെയിനിൽ തിരികെ യാത്ര ചെയ്തെങ്കിലും കണ്ടെത്താനായില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com