Rahul Mamkootathil - ur pradeep 
Kerala

രാഹുല്‍ മാങ്കൂട്ടത്തിലും യുആര്‍ പ്രദീപും ബുധനാഴ്ച എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്യും

ഉച്ചയ്ക്ക് 12ന് നിയമസഭാ മെംബെഴ്‌സ് ലോഞ്ചിലാണ് ചടങ്ങെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യുആര്‍ പ്രദീപും പാലക്കാട്ട് നിന്ന് തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലും എംഎല്‍എമാരായി അടുത്ത മാസം നാലിന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 12ന് നിയമസഭാ മെംബെഴ്‌സ് ലോഞ്ചിലാണ് ചടങ്ങെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു. നിയുക്ത എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ എഎന്‍ ഷംസീര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.

ചേലക്കര എംഎല്‍എ കെ രാധാകൃഷ്ണനും പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലും ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ജയിച്ചതോടെയാണ് ഇരുമണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ചേലക്കര എല്‍ഡിഎഫും പാലക്കാട് യുഡിഎഫും നിലനിര്‍ത്തി.

ചേലക്കരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപ് 12,201 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 64,259 വോട്ടുകളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് 52,626 വോട്ടുകളാണ് ലഭിച്ചത്. ബിജെപിയുടെ കെ ബാലകൃഷ്ണന്‍ 33609 വോട്ടുകള്‍ നേടി.

രാഹുല്‍ ചരിത്രവിജയം നേടിയാണ് നിയമസഭയിലെത്തുന്നത്. പാലക്കാട് മണ്ഡലത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡ് ഭൂരിപക്ഷമാണ് രാഹുല്‍ കരസ്ഥമാക്കിയത്. 18,840 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുല്‍ വിജയിച്ചത്. 2016 ലെ തെരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ നേടിയ 17,483 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഹുല്‍ മറികടന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

കാറിന്റെ വില 9 കോടി, 130 രൂപ ടോള്‍ വെട്ടിച്ച് കടന്നു കളയും!

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

SCROLL FOR NEXT