Rahul Mamkootathil Screenshot
Kerala

ഒളിവുജീവിതത്തിന് അവസാനം; പാലക്കാടെത്തി വോട്ടുചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ബലാത്സംഗക്കേസില്‍ 15 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷം വോട്ട് ചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പാലക്കാട് കുന്നത്തൂര്‍മേട് ബൂത്തിലെ സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിലെത്തിയാണ് രാഹുല്‍ വോട്ടുചെയ്തത്. എംഎല്‍എ വാഹനത്തിലാണ് രാഹുല്‍ എത്തിയത്.

വൈകിട്ട് 4.50 ഓടെ, തിരക്ക് ഒഴിഞ്ഞ ശേഷമാണു രാഹുൽ വോട്ട് ചെയ്യാനെത്തിയത്. വോട്ട് ചെയ്യാന്‍ എത്തുന്നതിനു മുന്‍പോ ശേഷമോ പ്രതികരിക്കാന്‍ രാഹുല്‍ തയാറായില്ല. കേസ് കോടതിയുടെ മുന്‍പിലുണ്ടെന്നും കോടതി തീരുമാനിക്കുമെന്നും സത്യം പുറത്തുവരുമെന്നും പ്രതിഷേധത്തിനിടെ കാറില്‍ കയറിയ ശേഷം രാഹുല്‍ പറഞ്ഞു.

പൂവന്‍ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയര്‍ത്തി പോളിങ് ബൂത്തിനു മുന്നില്‍ രാഹുലിന് എതിരെ പ്രതിഷേധം നടന്നു. കൂകി വിളിയോടെയാണ് ഡിവൈഎഫ്‌ഐ, ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

Rape case accused MLA Rahul Mamkootathil cast vote at Palakkad at St Sebastian's School in Kunnathurmedu.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇ ശ്രീധരന്‍ അധികാരകേന്ദ്രങ്ങളില്‍ നല്ല ബന്ധമുള്ളയാള്‍; അതിവേഗ റെയില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞതുകൊണ്ട് കാര്യമില്ല; മുഖ്യമന്ത്രി

ഗഫൂര്‍ മൂടാടി പ്രസ് ഫോട്ടോ അവാര്‍ഡ് എ സനേഷിന് സമ്മാനിച്ചു

'ലോകകപ്പിൽ സഞ്ജു സെഞ്ച്വറി അടിക്കും; 16 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കും!'

പ്രണയം എതിര്‍ത്തു; അച്ഛനെയും അമ്മയെയും വിഷം കുത്തിവച്ച് കൊലപ്പെടുത്തി; നഴ്‌സായ 25കാരി അറസ്റ്റില്‍

കുസാറ്റിൽ ടെക്നിക്കൽ അസിസ്റ്റന്റ്/ ടെക്നീഷ്യൻ തസ്തികകളിൽ ഒഴിവ്, ഐടിഐ, ബിഎസ്‌സി, പിജിഡിസിഎ, ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം

SCROLL FOR NEXT