Rahul Mamkootathil 
Kerala

രാഹുല്‍ തിരുവനന്തപുരത്ത്?; വഞ്ചിയൂരില്‍ നേരിട്ടെത്തി വക്കാലത്ത് ഒപ്പിട്ടുവെന്ന് അഭിഭാഷകന്‍; ഒളിയിടം തിരഞ്ഞ് പൊലീസ്

രാഹുല്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ബുധനാഴ്ച തിരുവനന്തപുരം സെഷന്‍സ് കോടതി പരിഗണിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ ഒളിവിൽ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍  എംഎല്‍എ തിരുവനന്തപുരത്ത് എത്തി. മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കാനാണ് രാഹുല്‍ തലസ്ഥാനത്തെത്തിയത്. വഞ്ചിയൂരിലെ ഓഫീസില്‍ രാഹുല്‍ എത്തിയതായി അഭിഭാഷകന്‍ വ്യക്തമാക്കി. ഇന്നലെ രാഹുല്‍ മാങ്കൂട്ടത്തില്‍ നേരിട്ടെത്തി വക്കാലത്ത് ഒപ്പിട്ടു. കേസിന് ആവശ്യമായ തെളിവുകള്‍ നല്‍കിയെന്നും അഭിഭാഷകന്‍ സൂചിപ്പിക്കുന്നു.

യുവതിയുടെ ലൈംഗിക പീഡന പരാതിയില്‍ കേസെടുത്തതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ പോയിരുന്നു. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇന്നലെ കുറച്ചു നേരം ഫോണ്‍ ഓണ്‍ ആയപ്പോല്‍ പാലക്കാട് ടവര്‍ ലൊക്കേഷനാണ് കാണിച്ചിരുന്നത്. ഇതേത്തുടര്‍ന്നാണ് രാഹുല്‍ പാലക്കാട് ജില്ല വിട്ടുപോയിട്ടുണ്ടാകില്ല എന്ന നിഗമനത്തിലെത്തിയത്. നഗരത്തിലെ രാഹുലിന്റെ ഫ്‌ലാറ്റ് അടഞ്ഞുകിടക്കുകയാണ്.

രാഹുല്‍ നിലവില്‍ തിരുവനന്തപുരത്തു തന്നെ ഒളിവില്‍ താമസിക്കുകയാണോ, അതോ മറ്റെവിടേക്കെങ്കിലും പോയോ എന്നതില്‍ വ്യക്തതയില്ല. രാഹുലിന്റെ ഇന്നോവ ക്രിസ്റ്റ കാര്‍ പാലക്കാട്ടെ ഫ്‌ലാറ്റില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. മറ്റൊരു കാറിലാണ് രാഹുല്‍ തിരുവനന്തപുരത്തേക്ക് പോയതെന്നാണ് സംശയിക്കുന്നത്. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ഫോണ്‍ പാലക്കാട് തന്നെ സൂക്ഷിച്ചിരിക്കാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

യുവതി നല്‍കിയ ബലാത്സംഗ പരാതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ തോംസണ്‍ ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ബുധനാഴ്ച തിരുവനന്തപുരം സെഷന്‍സ് കോടതി പരിഗണിക്കും. ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കെ, രാഹുലിന്റെ അറസ്റ്റിലേക്ക് അന്വേഷണ സംഘം കടക്കുമോയെന്ന് വ്യക്തമല്ല. രാഹുലിന് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നത് തടയാന്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്ന ഊര്‍ജ്ജിത ശ്രമത്തിലാണ് പൊലീസ്.

Rahul Mamkootathil MLA, who is absconding in a sexual assault case, has reached Thiruvananthapuram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിജീവിതയെ അധിക്ഷേപിച്ചു; ഫെനി നൈനാനെതിരെ കേസെടുത്ത് പൊലീസ്

രണ്ടാം ദിനത്തിലും ഇഞ്ചോടിഞ്ച്, കണ്ണൂരും കോഴിക്കോടും മുന്നില്‍

കിടിലൻ സെഞ്ച്വറിയടിച്ച് അമൻ; കര്‍ണാടകയെ വീഴ്ത്തി വിദര്‍ഭ വിജയ് ഹസാരെ ട്രോഫി ഫൈനലില്‍

'ഇറാനെ ആക്രമിക്കാന്‍ ഉദ്ദേശ്യമില്ല'; ട്രംപ് അറിയിച്ചതായി ഇറാന്‍ പ്രതിനിധി

ഹണിട്രാപ് കേസിലെ പ്രതിയെ തേടിപ്പോയി; പിടിയിലായത് ഗുണ്ടാ നേതാവ് മരട് അനീഷ്, അറസ്റ്റ്

SCROLL FOR NEXT