Rahul Mamkootathil 
Kerala

'സസ്‌പെന്‍ഷനിലെന്നാല്‍ വേറെ പാര്‍ട്ടിയിലാണോ?'; രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തില്‍ സജീവം, കോണ്‍ഗ്രസിന്റെ രഹസ്യയോഗത്തിലും

പരിചയമുള്ള ചില ആളുകളെ കാണാനാണ് കണ്ണാടിയിലെത്തിയത് എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ ഈ വിഷയത്തില്‍ നടത്തിയ പ്രതികരണം

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ലൈംഗികാരോപണത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ അച്ചടക്ക നടപടി നേരിടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസിന്റെ രഹസ്യ യോഗത്തില്‍. പാലക്കാട് കണ്ണാടിയില്‍ പഞ്ചായത്തിലെ കോണ്‍ഗ്രസ് യോഗത്തിലാണ് രാഹുല്‍ ഭാഗമായത്. എന്നാല്‍ അത്തരം ഒരു യോഗം നടന്നിട്ടില്ലെന്നാണ് എംഎല്‍എയുടെ നിലപാട്.

പരിചയമുള്ള ചില ആളുകളെ കാണാനാണ് കണ്ണാടിയിലെത്തിയത് എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ പ്രതികരണം. യോഗത്തില്‍ പങ്കെടുത്തെങ്കില്‍ പങ്കെടുത്തു എന്ന് പറയും. സസ്‌പെന്‍ഷനില്‍ ലഭിച്ചു എന്നത് കൊണ്ട് താന്‍ വേറെ പാര്‍ട്ടിയാണോ എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു. നടക്കാത്ത യോഗത്തെ കുറിച്ചെങ്ങനെ മറുപടി പറയും എന്നാണ് രഹസ്യ യോഗത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് രാഹുല്‍ നല്‍കിയ മറുപടി.

കൈപ്പത്തി ചിഹ്നത്തില്‍ ആണ് താന്‍ തെരഞ്ഞെടുപ്പ് വിജയിച്ചത്. ഐക്യജനാധിപത്യ മുന്നണിയുടെ എല്ലാ സ്ഥാനാര്‍ഥികളും ജയിക്കണമെന്ന് താത്പര്യം. അതിനുവേണ്ടി തന്നാല്‍ കഴിയുന്ന എല്ലാ പ്രവര്‍ത്തനങ്ങളും നടത്തും. നല്ല യുഡിഎഫുകാരെ കണ്ടാല്‍ പാലക്കാട് എന്നല്ല, ഏത് സ്ഥലത്തുവെച്ചും തെരഞ്ഞെടുപ്പിന്റെ വിവരങ്ങള്‍ ചോദിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

അച്ചടക്ക നടപടി നേരിടുന്ന രാഹുല്‍ പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് നേതൃത്വത്തിന്റെ നിര്‍ദേശം നിലവിലുണ്ട്. ഇതുവരെ രാഹുലിന്റെ സസ്‌പെന്‍ഷന്‍ കോണ്‍ഗ്രസ് പിന്‍വലിച്ചിട്ടില്ല. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്നതിനിടെ മണ്ഡലത്തില്‍ നടക്കുന്ന യോഗങ്ങളില്‍ ഉള്‍പ്പെടെ രാഹുല്‍ സ്ഥിര സാന്നിധ്യമാണ്. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതു രംഗത്ത് നിന്നും മാസങ്ങളോളം രാഹുല്‍ മാങ്കൂട്ടത്തില്‍ വിട്ട് നിന്നിരുന്നു.

Palakkad MLA Rahul Mamkootathil is active in constituency also attend in secret meeting of Congress.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT