Rahul Mamkootathil 
Kerala

അന്വേഷണത്തിന് പ്രത്യേക സംഘം, ലുക്ക്ഔട്ട് സര്‍ക്കുലര്‍; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ കടുപ്പിച്ച് പൊലീസ്

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ് അന്വേഷണത്തിന് നേതൃത്വം നല്‍കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പീഡന ആരോപണത്തില്‍ യുവതി പരാതി നല്‍കിയതിന് പിന്നാലെ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ നടപടികള്‍ കടുപ്പിച്ച് പൊലീസ്. ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പരാതി അന്വേഷിക്കാന്‍ പ്രത്യേത സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ് അന്വേഷണത്തിന് നേതൃത്വം നല്‍കും. ഡിസിപിയും ഒരു അസി. കമ്മീഷണറും സംഘത്തില്‍ ഉണ്ടാകും.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ നിലവില്‍ പ്രാഥമിക അന്വേഷണമാണ് നടക്കുന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു. അതിനിടെ, യുവതിയുടെ പരാതിയ്ക്ക് പിന്നാലെ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വിദേശത്ത് കടക്കാതിരിക്കാന്‍ വിമാനത്താവളങ്ങളിലാണ് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍ ബ്യൂറോ എമിഗ്രേഷന് കത്ത് നല്‍കിയിരുന്നു.

പെണ്‍കുട്ടിയുടെ പരാതിയില്‍ ഒന്നാം പ്രതിയായ മാങ്കൂട്ടത്തിലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് വലിയമല പൊലീസ് കേസെടുത്തത്. കേസ് പിന്നീട് നേമം സ്റ്റേഷനിലേക്കു കൈമാറുകയും ചെയ്തിരുന്നു. കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പുറമെ യൂത്ത് കോണ്‍ഗ്രസ് നേതാവായ അടൂര്‍ സ്വദേശി ജോബി ജോസഫും പ്രതിയാണ്. ഗര്‍ഭഛിദ്രം നടത്തുന്നതിന് ഗുളിക എത്തിച്ചെന്ന ആരോപണത്തിലാണ് ജോബി ജോസഫിനെ കേസില്‍ രണ്ടാം പ്രതിയാക്കിയത്. ജോബി ജോസഫും നിലവില്‍ ഒളിവിലാണ്.

പീഡന പരാതിയില്‍ കേസെടുത്തതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയും നല്‍കിയിട്ടുണ്ട്. കേസില്‍ താന്‍ നിരപരാധിയെന്നാണ് ജാമ്യഹര്‍ജിയിലെ രാഹുലിന്റെ വാദം. യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ല, ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചിട്ടില്ലെന്നും രാഹുല്‍ അവകാശപ്പെടുന്നു. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യഹര്‍ജി നല്‍കിയത്.

Congress MLA Rahul Mamkootathil booked for rape, forced abortion. friend Joby Joseph named as co-accused.


Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശ്രീലങ്കയില്‍ നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്; സര്‍ക്കാര്‍ ഓഫീസുകളും സ്‌കൂളുകളും അടച്ചു, സഹായവുമായി ഇന്ത്യ

കേരള കേന്ദ്ര സര്‍വകലാശാലയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്,ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനിൽ ഇന്റേൺഷിപ്പ്

വോട്ടിങ് മെഷീനുകള്‍ തയ്യാര്‍; ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍; 'ഡമ്മിബാലറ്റില്‍ മറ്റ് സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും പാടില്ല'

'രാഹുലിനെതിരായ നടപടി ബോധ്യത്തില്‍ നിന്നെടുത്തത്, അറബിക്കടല്‍ ഇളകി വന്നാലും മാറ്റമില്ല'

CDAC CCAT 2026: സിഡാക്കിന്റെ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു, വിശദവിവരങ്ങൾ അറിയാം

SCROLL FOR NEXT