Rahul Mamkootathil 
Kerala

'രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കേണ്ട'; എതിര്‍ക്കാന്‍ യുഡിഎഫ് തീരുമാനം

എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാക്കുന്നത് തെറ്റായ കീഴ് വഴക്കമാകുമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ  രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാക്കുന്നതിനോട് യോജിക്കേണ്ടെന്ന് കോണ്‍ഗ്രസ് നിലപാട്. ഇതേത്തുടര്‍ന്ന് അയോഗ്യനാക്കുന്ന നടപടിയെ എതിര്‍ക്കാന്‍ യുഡിഎഫ് തീരുമാനിച്ചു. എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാക്കുന്നത് തെറ്റായ കീഴ് വഴക്കമാകുമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍. റോജി എം ജോണ്‍, യു എ ലത്തീഫ് എന്നിവരാണ് എത്തിക്‌സ് കമ്മിറ്റിയിലെ യുഡിഎഫ് അംഗങ്ങള്‍.

യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ആന്റണി രാജുവിനെ കോടതി ശിക്ഷിച്ചതോടെയാണ് അയോഗ്യനായത്. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടു എന്നതുകൊണ്ട് ഒരാളെ അയോഗ്യനാക്കുന്നത് ശരിയല്ല. മുകേഷ് അടക്കം പല എംഎല്‍എമാരും പല കേസുകളിലും പ്രതികളാണ്. അതുകൊണ്ടുതന്നെ പ്രതിയായി എന്നതിനാല്‍ ഒരാളെ അയോഗ്യനാക്കുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കപ്പെടും. ഭാവിയില്‍ ഇത് ദുരുപയോഗം ചെയ്യാന്‍ ഇടയാക്കുമെന്നും യുഡിഎഫ് വിലയിരുത്തുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്ന സമീപനമല്ല, മറിച്ച് ഇത്തരമൊരു നടപടി ഉണ്ടാക്കുന്ന കീഴ് വഴക്കത്തെയാണ് എതിര്‍ക്കുന്നതെന്ന് കോണ്‍ഗ്രസ് സൂചിപ്പിക്കുന്നു. ഇതൊരു കീഴ് വഴക്കമായാല്‍, നിയമസഭയില്‍ എത്തിക്‌സ് കമ്മിറ്റിയില്‍ ഭൂരിപക്ഷമുള്ള പാര്‍ട്ടിക്ക് ദുരുപയോഗത്തിന് വഴിതെളിക്കുമെന്നുമാണ് വിലയിരുത്തല്‍. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയതാണെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കുന്നു.

ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സിപിഎം എംഎല്‍എ ഡി കെ മുരളിയാണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. ഈ പരാതി സ്പീക്കര്‍ നിയമസഭ എത്തിക്‌സ് കമ്മിറ്റിക്ക് കൈമാറുകയായിരുന്നു. പരാതിയില്‍ ആ മാസം 23 ന് ഡി കെ മുരളിയെ എത്തിക്‌സ് കമ്മിറ്റി കേള്‍ക്കും. അതിനുശേഷം രാഹുല്‍ മാങ്കൂട്ടത്തിലിനെയും സമിതി കേള്‍ക്കും. രാഹുലിനെതിരെയുള്ള ഗുരുതര ആരോപണങ്ങളും കേസുകളും നിയമസഭാംഗം എന്ന നിലയില്‍ സഭയുടെ അന്തസ്സിന് കളങ്കം വരുത്തുന്നതാണെന്നുമാണ് പരാതിയില്‍ പറയുന്നത്.

The Congress has taken a stand that, not agree to disqualifying Rahul Mamkootathil from the post of MLA.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നമുക്കിത് സന്തോഷത്തിന്റെ നിമിഷങ്ങൾ; ഫ്‍ലക്സും ചേരിതിരിഞ്ഞുള്ള പ്രകടനവും വേണ്ട'; വിഡി സതീശൻ

സണ്ണി ജോസഫ് അടക്കം പിന്തുണച്ചത് കെസിയെ, കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്ത്

Kerala CM Selection Live: സതീശൻ മതി; കെപിസിസി വിലക്ക് മറികടന്ന് വീണ്ടും പ്രകടനം

കുടിയൊഴിപ്പിക്കല്‍: പൂപ്പാറയില്‍ വീട് നഷ്ടപ്പെട്ടവരെ ആറ് മാസത്തിനുള്ളില്‍ പുനരധിവസിപ്പിക്കുമെന്ന് പഞ്ചായത്ത്

'ഹലോ,രാഹുല്‍ ഗാന്ധിയുടെ സെക്രട്ടറിയാണേ'; കോണ്‍ഗ്രസ് നേതാക്കളില്‍നിന്നും വ്യാജന്‍ തട്ടിയത് കോടികള്‍

SCROLL FOR NEXT