Rahul Mamkootathil, Ganesh Kumar  file
Kerala

'ഇപ്പോഴേ ഇങ്ങനെ ഇമോഷണല്‍ ആകല്ലേ മന്ത്രീ', പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍; പാലക്കാട് ഡോക്ടര്‍മാര്‍ക്ക് പണിയില്ലാതായെന്ന് ഗണേഷ് കുമാര്‍

അദ്ദേഹത്തിന്റെ അത്രയും അധഃപതനം ഇല്ലാ എന്നാണ് മന്ത്രി പരിഹാസത്തോടെ മറുപടി നല്‍കിയത്. അദ്ദേഹത്തിന്റെ അധഃപതനത്തേപ്പറ്റി നിങ്ങളാണ് പറഞ്ഞത്, ഞാനല്ല.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാറിനെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. ഇപ്പോഴെ ഇങ്ങനെ ഇമോഷണല്‍ ആകല്ലേ മന്ത്രീ എന്ന് പരിഹസിച്ചുകൊണ്ടാണ് ഫെസ്ബുക്ക് പേജിലെ പോസ്റ്റ്. തന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടേണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ പരോക്ഷമായി പരിഹസിക്കുന്നതുമായ മന്ത്രിയുടെ വീഡിയോ ക്ലിപ് ആണ് പങ്കുവെച്ചിരിക്കുന്നത്.

ഒരാളുടെ വ്യക്തിപരമായ കാര്യവും രാഷ്ട്രീയവും തമ്മില്‍ എന്ത് ബന്ധമാണുള്ളത്. പാലക്കാട് ഐവിഎഫും അബോര്‍ഷനും നടത്തുന്ന എല്ലാ സ്ഥാപനങ്ങളും അടച്ചു. ഇദ്ദേഹം വന്നതോടെ ഇത്തരം കാര്യങ്ങള്‍ നോക്കുന്നുണ്ട്. അയാളാണോ എന്നെക്കുറിച്ച് അഭിപ്രായം പറയുന്നത്. പാലക്കാട് ഡോക്ടര്‍മാര്‍ക്ക് പണിയില്ലാതായി. ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ മുതലെടുപ്പ് ആണ്'- രാഹുല്‍ പങ്കുവെച്ച ക്ലിപ്പില്‍ ഗണേഷ് കുമാര്‍ പറയുന്ന വാചകങ്ങളാണിത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അതിനും മാധ്യമങ്ങള്‍ക്ക് ഗണേഷ് കുമാര്‍ മറുപടി നല്‍കി. അദ്ദേഹത്തിന്റെ അത്രയും അധഃപതനം ഇല്ലാ എന്നാണ് മന്ത്രി പരിഹാസത്തോടെ മറുപടി നല്‍കിയത്. അദ്ദേഹത്തിന്റെ അധഃപതനത്തേപ്പറ്റി നിങ്ങളാണ് പറഞ്ഞത്, ഞാനല്ല. പറയാന്‍ യോഗ്യനായ ആളുതന്നെയാണെന്നും രാഹുല്‍ മാങ്കൂട്ടത്തലിനെ പരിഹസിച്ച് ഗണേഷ്‌കുമാര്‍ പ്രതികരിച്ചു. അദ്ദേഹം യോഗ്യനാണെന്ന് തെളിയിച്ചു, തെളിയിച്ചുകൊണ്ടിരിക്കുകയാണ് അനുദിനം. ഇനി ആരൊക്കെ വരാന്‍പോകുന്നുവെന്ന് അറിയില്ല. ഏതായാലും ഞാന്‍ അദ്ദേഹം ചെയ്തപോലെയുള്ള പണി ചെയ്തെന്ന് ആരും പറഞ്ഞിട്ടില്ല.

തനിക്ക് പ്രണയമുണ്ടെന്നും വ്യക്തിപരമായ കാര്യങ്ങളില്‍ മറ്റുള്ളവര്‍ ഇടപെടരുതെന്നും മന്ത്രി ഗണേഷ്‌കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വട്ടുള്ളവര്‍ പൊലീസിനോട് സഹായം തേടണമെന്നും മന്ത്രി പറഞ്ഞു. ഇതിനുപിന്നാലെ ഗണേഷ്‌കുമാറിന്റെ ഭാര്യ ബിന്ദു മേനാന്‍ മന്ത്രിക്കെതിരെ തുറന്നടിച്ചുകൊണ്ട് പ്രതികരിച്ചിരുന്നു.

Kerala News: Rahul Mamkootathil mocks Ganesh Kumar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാമ്പു കടിയേറ്റാല്‍ 108ല്‍ വിളിക്കുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ ആംബുലന്‍സിലെത്താം; വീണാ ജോര്‍ജ്‌

പാമ്പുകടി, കടുത്ത ചൂട്; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോ​ഗം ഇന്ന്

വിയര്‍ത്തൊലിച്ച് കേരളം, പാലക്കാട് 40 ഡിഗ്രി; 12 ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം

'ഒന്നിച്ച് 51 ഗൃഹപ്രവേശം'; മുസ്ലീം ലീഗ് നിര്‍മിച്ച വീടുകളില്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ ഞായറാഴ്ച താമസം തുടങ്ങും

Today's Rashi Phalam April 25|പുതിയ തീരുമാനങ്ങൾ എടുക്കാൻ നല്ല സമയം,ആത്മവിശ്വാസം വർധിക്കും

SCROLL FOR NEXT