ദിപാ ദാസ് മുന്‍ഷി deepa dasmunshi ഫെയ്സ്ബുക്ക്
Kerala

രാഹുലിനെതിരെ ഒരു പരാതിയും ഇല്ല, എംഎല്‍എ സ്ഥാനം രാജി വയ്‌ക്കേണ്ടതില്ലെന്ന് ദീപാ ദാസ്മുന്‍ഷി

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ രാജിവെച്ചതാണ്, സ്ഥാനത്തുനിന്ന് നീക്കിയതല്ലെന്നും രാഹുലിനെതിരെ ഒരു പരാതിയും പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ലെന്നും ദിപാ ദാസ് മുന്‍ഷി

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ രാജിവെച്ചതാണ്, സ്ഥാനത്തുനിന്ന് നീക്കിയതല്ലെന്നും രാഹുലിനെതിരെ ഒരു പരാതിയും പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ലെന്നും ദിപാ ദാസ് മുന്‍ഷി പറഞ്ഞു.

എംഎല്‍എ സ്ഥാനത്തുനിന്ന് രാഹുല്‍ മാറേണ്ട കാര്യമില്ല. അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ട നേതാവാണ്. പ്രതിപക്ഷം രാജി ആവശ്യപ്പെടുമ്പോള്‍ സ്വന്തം പാര്‍ട്ടിയിലെ കാര്യങ്ങള്‍ കൂടി കാണണമെന്നും ദീപാ ദാസ് മുന്‍ഷി.

പാര്‍ട്ടി അന്വേഷണം ഇല്ല. രാഹുല്‍ വിഷയം അടഞ്ഞ അധ്യായമാണെന്നും പരാതി ഇല്ലാത്തതിനാല്‍ പാര്‍ട്ടി അന്വേഷണം നടത്തേണ്ട കാര്യമില്ലെന്നും ദിപാ ദാസ് മുന്‍ഷി പറഞ്ഞു.

rahul mankoothathil need not resign mla post, says deepa dasmunshi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

പെട്രോള്‍, ഡീസല്‍, ഗാര്‍ഹിക എല്‍പിജി വില ഉയരും; തീരുമാനം ഈയാഴ്ച; റിപ്പോര്‍ട്ട്

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 'കേന്ദ്ര ജീവനക്കാർ'; സുപ്രീം കോടതിയെ സമീപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്, നാളെ പ്രത്യേക സിറ്റിങ്

SCROLL FOR NEXT