ഫയല്‍ ചിത്രം 
Kerala

ഇന്ന് പരക്കെ മഴ; ഇടുക്കിയിലും പത്തനംതിട്ടയിലും മഴ അതിശക്തമാകും, പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

എറണാകുളം, ആലപ്പുഴ ഒഴികെയുള്ള മറ്റു ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ട്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്ത് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. എറണാകുളം, ആലപ്പുഴ ഒഴികെയുള്ള മറ്റു ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ട് നൽകി. 

നാളെ മലപ്പുറം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉണ്ട്. ഇടിക്കും മിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. നാളെ വരെ അറബിക്കടലിൽ കേരള, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്നു മുന്നറിയിപ്പുണ്ട്.

 തെക്കു കിഴക്കൻ അറബിക്കടലിൽ കേരള തീരത്തോടു ചേർന്ന് രൂപപ്പെട്ട ചക്രവാതച്ചുഴി നാളെയ്ക്കകം ശക്തിയാർജിച്ചു വടക്കു കിഴക്കൻ ദിശയിൽ നീങ്ങി ന്യൂനമർദമായി മാറിയേക്കും. ഗുജറാത്ത് തീരത്തിനു സമീപം അറബിക്കടലിൽ രൂപം കൊണ്ട ഷഹീൻ ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്കു നീങ്ങി. ഇന്നു രാവിലെ മണിക്കൂറിൽ 110 കിലോമീറ്റർ വേഗത്തിൽ ഒമാനിൽ കര തൊടുമെന്നാണ് പ്രവചനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ഒരു ഫ്‌ളോയിലങ്ങ് പറഞ്ഞുപോയതാ...'; മുഖ്യമന്ത്രിയുടെ 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ ജോസ് ചാക്കോയുടെ മറുപടി

അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍

ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ചരിത്രം താങ്കളോട് നീതി പുലര്‍ത്തും'; അജിത് അഗാര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗംഭീര്‍