പ്രതീകാത്മക ചിത്രം 
Kerala

ന്യൂനമര്‍ദ്ദം വ്യാഴാഴ്ചയോടെ തീവ്രമാകും; ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴ, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത 

ബംഗാള്‍ ഉള്‍ക്കടലില്‍ ചൊവ്വാഴ്ചയോടെ രൂപപ്പെടുമെന്ന് കരുതുന്ന ന്യൂനമര്‍ദ്ദം വ്യാഴാഴ്ചയോടെ തീവ്രമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ചൊവ്വാഴ്ചയോടെ രൂപപ്പെടുമെന്ന് കരുതുന്ന ന്യൂനമര്‍ദ്ദം വ്യാഴാഴ്ചയോടെ തീവ്രമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതിന് പുറമേ കിഴക്കന്‍ കാറ്റ് തെക്കേ ഇന്ത്യയ്ക്ക് മുകളിലേക്ക് വീശുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി ശനിയാഴ്ച വരെ കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. 

ചൊവ്വാഴ്ചയും ബുധനാഴ്ചയും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചൊവ്വാഴ്ചയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് പ്രവചനം. 

അതിനിടെ ഇന്ന് രാത്രി 11.30 വരെ ഒരു മീറ്റര്‍ മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്‍കുട്ടിയുടെ കുടുംബം

ഡ്യുവല്‍ സിഎന്‍ജി സിലിണ്ടര്‍; മഹീന്ദ്ര എക്‌സ് യുവി 3എക്‌സ്ഒ സിഎന്‍ജി വേര്‍ഷന്‍ നാളെ വിപണിയില്‍

വീട്ടമ്മമാരുടെ ജോലിക്കും മൂല്യമുണ്ട്; വയോധികയുടെ അപകട നഷ്ടപരിഹാരം കുത്തനെ കൂട്ടി ഡല്‍ഹി ഹൈക്കോടതി

ചോറ് കുറച്ചിട്ടും വയറു കുറയുന്നില്ലേ? വില്ലൻ നമ്മുടെ ഈ ശീലമാകാം

'രണ്ട് വർഷം നീണ്ട പോരാട്ടം'; ഒടുവിൽ കോടതിയിൽ നിന്ന് നീതി കിട്ടിയെന്ന് ബാല, സന്തോഷം പങ്കുവച്ച് നടൻ