ഫയല്‍ ചിത്രം 
Kerala

അഞ്ച് ദിവസം കൂടി വേനൽ മഴ; ഉയർന്ന തിരമാലയ്ക്ക് സാധ്യത

മിക്ക ജില്ലകളിലും കടുത്ത ചൂട് തുടരുകയാണ്.  വയനാട്, ഇടുക്കി ജില്ലകളിലെ മലയോര പ്രദേശങ്ങളില്‍ ഒഴികെ ശരാശരി പകൽ താപനില 37 ഡിഗ്രി സെൽഷ്യസിൽ എത്തി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി വേനൽ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം നൽകിയ മുന്നിറിയിപ്പിൽ വ്യക്തമാക്കുന്നു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

മിക്ക ജില്ലകളിലും കടുത്ത ചൂട് തുടരുകയാണ്.  വയനാട്, ഇടുക്കി ജില്ലകളിലെ മലയോര പ്രദേശങ്ങളില്‍ ഒഴികെ ശരാശരി പകൽ താപനില 37 ഡിഗ്രി സെൽഷ്യസിൽ എത്തി.  

കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്ത് ഏറ്റവും കൂടിയ ചൂട് 39.5 ഡിഗ്രി സെൽഷ്യസ് കാസർകോട് പാണത്തൂരിൽ രേപ്പെടുത്തി. കണ്ണൂരിലെ ചെമ്പേരിയിൽ 39 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. 

അന്തരീക്ഷ ഈര്‍പ്പവും താപനിലയും ചേര്‍ത്ത് കണക്കാക്കുന്ന ഹീറ്റ് ഇന്‍ഡക്സ് നെയ്യാറ്റിന്‍കര, പാറശാല, പാലക്കാട് എന്നിവിടങ്ങളിലും കാസര്‍കോട് ജില്ലയുടെ ചില ഭാഗങ്ങളിലും 50 മുതല്‍ 54 ഡിഗ്രി സെല്‍ഷ്യസിന് ഇടയിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT