kerala rain file
Kerala

സംസ്ഥാനത്ത് മഴ കനക്കുന്നു, തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട്; ആറിടത്ത് യെല്ലോ അലർട്ട്

ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തിലെ ആറു ജില്ലകളിൽ യെല്ലോ അലർ‌ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം. എറണാകുളം, ഇടുക്കി ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. തിരുവനന്തപുരം മുതൽ മലപ്പുറം വരെ നാളെ സംസ്ഥാനത്തെ 10 ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ്. വിതുര- പൊന്മുടി മേഖലകളിൽ ശക്തമായ മഴയാണ്. കനത്ത മഴയെത്തുടർന്ന് വാമനപുരം നദിയിൽ ജലനിരപ്പ് ഉയർന്നു. നദീതീരവാസികൾ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ‌ നിർദേശിച്ചു. പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ജാ​ഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

Rain intensifies in the state; Orange Alert issued for Thiruvananthapuram district

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വഖഫ് ബോര്‍ഡ് തർക്കത്തിൽ സമവായം; എപി വിഭാഗത്തിന് പ്രാതിനിധ്യം ഉണ്ടാകുമെന്ന് മന്ത്രി, കാന്തപുരത്തെ കണ്ട് ഷംസുദ്ദീന്‍; പ്രതിഷേധ മാര്‍ച്ച് പിന്‍വലിച്ചു

'മണിപ്പൂര്‍ കത്തിയെരിഞ്ഞപ്പോള്‍ തിരിഞ്ഞുനോക്കാത്തവര്‍, രാഹുല്‍ ഗാന്ധിയുടെ വിദേശയാത്ര വിവാദമാക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കാന്‍'

പോത്തന്‍കോട് MDMAയുമായി രണ്ടുപേര്‍ പിടിയില്‍, 53 ഗ്രാം കഞ്ചാവും കണ്ടെടുത്തു

സൗദി നഗരങ്ങളുടെ സുരക്ഷ: ഹൂതി ആക്രമണങ്ങള്‍ക്ക് പ്രതിരോധം, ആകാശത്ത് ടൈഫൂണ്‍ ജെറ്റുകള്‍ വിന്യസിക്കാന്‍ യുകെ

വഖഫ് ബോർഡിൽ സമവായം, പരസ്യപ്രസ്താവനാ വിലക്കിന് പുല്ലുവില, കേരളത്തിന് ലീഡ്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍