തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നി ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്.
ബംഗാള്‍ ഉള്‍ക്കടലില്‍ ഞായറാഴ്ചയോടെ ന്യൂനമര്‍ദം രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. കേരളത്തില്‍ വീണ്ടും ഇത് മഴ ശക്തമാക്കും. സംസ്ഥനത്തെ കാലവര്‍ഷത്തിന്റെ വരവ് ഇത് നേരത്തെയാക്കാനും ഇടയാക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയാല്‍ അതിന് യാസ് എന്ന പേരാവും നല്‍കുക. മേയ് 31ന് കാലവര്‍ഷം കേരളത്തിലെത്തും എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ ഇപ്പോഴത്തെ പ്രവചനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates