K Rajan ഫയല്‍
Kerala

'ഏതെങ്കിലും മതത്തിന്റെയോ ചിഹ്നത്തിന്റെയോ മുന്നില്‍ കുനിഞ്ഞ് നില്‍ക്കാന്‍ എല്‍ഡിഎഫ് മന്ത്രിമാരെ കിട്ടില്ല'

ഒരു ഭരണഘടന സ്ഥാപനമായ ഗവര്‍ണര്‍ ഇത്തരത്തില്‍ പെരുമാറുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും കെ രാജന്‍ പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാജ്ഭവനിലെ പ്രധാന ഹാളിലെ വേദിയില്‍ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് റവന്യൂ മന്ത്രി മന്ത്രി കെ രാജന്‍(K Rajan). രാജേന്ദ്ര ആര്‍ലേക്കര്‍ എന്ന വ്യക്തിക്ക് മനസ്സില്‍ ഏത് ഭാരതാംബയേയും സൂക്ഷിക്കാം പക്ഷേ ഒരു ഭരണഘടന സ്ഥാപനമായ ഗവര്‍ണര്‍ ഇത്തരത്തില്‍ പെരുമാറുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും കെ രാജന്‍ പറഞ്ഞു.

രാജ്ഭവനില്‍ കൃഷിവകുപ്പ് ആലോചിച്ച പരിപാടി ചെടി നടലും അതിന്റെ വിതരണവുമാണ്. എന്നാല്‍ ദീപം കൊളുത്തുന്നത് മാത്രമല്ല, ദീപം കൊളുത്തുന്ന ചിത്രത്തില്‍ ഭാരതാംബയായി ചിത്രീകരിക്കുന്നത് ഭരണഘടനയോ, ഏതെങ്കിലും പൊതുകേന്ദ്രമോ അംഗീകരിക്കുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യാത്ത ഭാരതാംബയുടെ ചിത്രമാണെന്ന് നിശ്ചയിക്കപ്പെടുന്നത് തികച്ചും ലജ്ജാകരമാണ്. ഭരണഘടനാ കേന്ദ്രമായ ഇതിന്റെ മാര്‍ഗമായി രാജ്ഭവന്‍ മാറാന്‍ പാടില്ലായിരുന്നു. രാജേന്ദ്ര ആര്‍ലേക്കര്‍ എന്ന വ്യക്തിക്ക് മനസ്സില്‍ ഏത് ഭാരതാംബയേയും സൂക്ഷിക്കാം പക്ഷേ ഒരു ഭരണഘടന സ്ഥാപനമായ ഗവര്‍ണര്‍ ഇത്തരത്തില്‍ പെരുമാറുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും കെ രാജന്‍ പറഞ്ഞു.

പരിസ്ഥിതി ദിനമായ ഇന്ന് രാജ്ഭവനില്‍ സ്ഥാപിച്ച ഭാരതാംബയുടെ ചിത്രത്തെത്തുടര്‍ന്നുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്ന് കൃഷി വകുപ്പിന്റെ രാജ്ഭവനിലെ പരിസ്ഥിതിദിന പരിപാടി ഉപേക്ഷിച്ചതോടെയാണ് സംഭവം വിവാദമായത്. സെക്രട്ടറിയറ്റിലേക്കാണ് പരിപാടി മാറ്റിയത്. പരിപാടി മാറ്റിയ കൃഷി വകുപ്പ് തീരുമാനത്തെ മന്ത്രി കെ രാജന്‍ പിന്തുണച്ചു. ഏതെങ്കിലും മതത്തിന്റെയോ ചിഹ്നത്തിന്റെയോ മുന്നില്‍ കുനിഞ്ഞ് നിന്ന് നിലവിളക്ക് കൊളുത്താന്‍ എല്‍ഡിഎഫ് മന്ത്രിമാരെ കിട്ടില്ല. അതാണ് കൃഷിവകുപ്പ് നടപടിയിലൂടെ വ്യക്തമാക്കിയതെന്ന് കെ രാജന്‍ പറഞ്ഞു.

ഇന്നലെ വൈകുന്നേരം പരിപാടിയുടെ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഉദ്യോഗസ്ഥര്‍ രാജ്ഭവനിലെത്തിയപ്പോഴാണ് ഭാരതാംബയുടെ ചിത്രം ശ്രദ്ധയില്‍പ്പെട്ടത്. ആര്‍എസ്എസ് പതാക പിടിച്ച് നില്‍ക്കുന്ന ഭാരതാംബയുടെ ചിത്രമാണ് സ്ഥാപിച്ചത്. ഉദ്യോഗസ്ഥര്‍ ഇക്കാര്യം മന്ത്രിയെ അറിയിച്ചതോടെ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. തുടര്‍ന്ന് ചിത്രം മാറ്റണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ മാറ്റാനാവില്ലെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചതോടെ പരിപാടി രാജ്ഭവനില്‍ നടത്തേണ്ടതില്ലെന്ന് സര്‍ക്കാരും തീരുമാനിക്കുകയായിരുന്നു.

കാന്‍സര്‍ രോഗിയായ സ്ത്രീയെ കെട്ടിയിട്ടു, വായില്‍ തുണി തിരുകി പണം കവര്‍ന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

ഒരേ ദിവസം തകര്‍ന്നുവീണത് തന്ത്രപ്രധാന ബോംബര്‍ വിമാനങ്ങള്‍; ശീതയുദ്ധത്തിലെ റഷ്യയുടെയും യുഎസിന്റെയും 'കരുത്ത്'

SCROLL FOR NEXT