രാജീവ് ചന്ദ്രശേഖർ ഫയൽ
Kerala

മെറിറ്റ് പരിശോധിക്കേണ്ടത് ഞങ്ങളല്ല; പരാതിയുള്ളവര്‍ കോടതിയില്‍ പോകട്ടെ; വോട്ട് വിവാദത്തില്‍ രാജീവ് ചന്ദ്രശേഖര്‍

ജനങ്ങളെ വിഡ്ഡികളാക്കാനാണ് ഇവരുടെ ശ്രമമെന്നും പരാതിയുള്ളവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെയോ കോടതിയെയോ സമീപിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പത്തുകൊല്ലമായി ഒന്നും ചെയ്യാത്ത സര്‍ക്കാര്‍ തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് വ്യാജ വോട്ട് ആരോപണങ്ങളുമായി രംഗത്തുവരുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ജനങ്ങളെ വിഡ്ഡികളാക്കാനാണ് ഇവരുടെ ശ്രമമെന്നും പരാതിയുള്ളവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെയോ കോടതിയെയോ സമീപിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'പത്തുകൊല്ലം ഒന്നും ചെയ്യാത്ത ഒരു സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുകയാണ്. ഇതിനെ കുറിച്ച് പരാതിയുള്ളവര്‍ക്ക് ഇലക്ഷന്‍ കമ്മീഷനെയോ കോടതിയെയോ സമീപിക്കാം. ജനങ്ങളെ വിഡ്ഡികളാക്കരുത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇത്തരം നാടകങ്ങളുമായി രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രിയും രംഗത്തുവരികയാണ്. സുരേഷ് ഗോപിക്കെതിരെ നടക്കുന്നത് തെരഞ്ഞെടുപ്പ് നാടകമാണ്'- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

'ഇക്കാര്യത്തില്‍ മെറിറ്റ് പരിശോധിക്കേണ്ടത് ഞങ്ങളല്ല. സുരേഷ് ഗോപി പ്രതികരിക്കാത്തത് അദ്ദേഹത്തോട് ചോദിക്കണം. മാധ്യങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ കെണിയില്‍ വീഴരുത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞ് രംഗത്തുവരുന്നത് തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്' - രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

BJP state president Rajeev Chandrasekhar has stated that the government, which has done nothing for ten years, is bringing up allegations of fake votes to divert the public's attention as the local body elections approach.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT