Rajeev Chandrasekhar ഫയല്‍
Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടി നല്‍കരുത്, ഓര്‍ഡിനന്‍സില്‍ ഒപ്പു വെക്കരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെടുമെന്ന് രാജീവ് ചന്ദ്രശേഖര്‍

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിന്റെ പല നടപടികളും സംശയാസ്പദമാണെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തല്‍.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടുന്നത് സംബന്ധിച്ച ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിന്റെ പല നടപടികളും സംശയാസ്പദമാണെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തല്‍.

അതിരൂക്ഷ വിമര്‍ശനം ഹൈക്കോടതിയില്‍ നിന്നുണ്ടായിട്ടും ആരോപണവിധേയരായ ബോര്‍ഡിന്റെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി നല്‍കാനാണ് സര്‍ക്കാരിന്റെ നീക്കമെന്നും രാജീവ് ചന്ദ്രശേഖര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ദേവസ്വം മന്ത്രിയുടെ രാജി, ബോര്‍ഡിനെതിരായ അന്വേഷണം തുടങ്ങിയ ന്യായമായ ആവശ്യങ്ങളോട് പ്രതികരിക്കാതെയും ബോര്‍ഡ് പുനഃസംഘടിപ്പിക്കാതെയും നിലവിലെ അംഗങ്ങളെ തുടരാനുള്ള അവസരമൊരുക്കുന്ന സര്‍ക്കാര്‍ നീക്കം അപകടകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടി നല്‍കരുതെന്നും ഇതു സംബന്ധിച്ച് പിണറായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയാല്‍ അതില്‍ ഒപ്പുവെക്കരുതെന്ന് ഗവര്‍ണറോട് ശക്തമായി ആവശ്യപ്പെടുമെന്നും രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.

Rajeev Chandrasekhar says he will request the Governor not to extend the tenure of the Travancore Devaswom Board

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സാദിഖലി തങ്ങളെ അധിക്ഷേപിച്ച കേസ്: മുൻ എംഎസ്എഫ് പ്രവർത്തകന്‍ മുഹമ്മദ് റോഷൻ അറസ്റ്റിൽ

എന്തുകൊണ്ടാണ് മുംബൈയുടെ മത്സരങ്ങളില്‍ ഇങ്ങനെ സംഭവിക്കുന്നത്? ഐപിഎല്ലില്‍ 'ടോസ് വിവാദം'

'എന്നാല്‍ ഇനി സംവാദത്തിന് തയ്യാറായാലോ?' വി ഡി സതീശന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി

ഒറ്റയടിക്ക് 600 രൂപ കുറഞ്ഞു; സ്വര്‍ണവിലയില്‍ ഇടിവ്

കര്‍ണാടകയിലെ അധികാരത്തര്‍ക്കത്തില്‍ ഇടപെട്ട് രാഹുല്‍; സിദ്ധരാമയ്യയെയും ശിവകുമാറിനെയും ഡല്‍ഹിക്ക് വിളിപ്പിക്കും

SCROLL FOR NEXT