വരുന്നത് തൊഴിൽ നഷ്ടത്തിന്റെ വർഷമോ? ഏറിയാൽ ഒന്നര വർഷം മാത്രം, ഈ ജോലികളും ഇനി എഐ ചെയ്യുമെന്ന് മൈക്രോസോഫ്റ്റ് എഐ സിഇഒ പറയുന്നു

പ്രൊഫഷണലായ ഒരാൾ ചെയ്യുന്ന ജോലിയുടെ ഭൂരിപക്ഷം കാര്യങ്ങളും ഏറ്റെടുത്ത് നിർവഹിക്കാൻ ശേഷിയുള്ള നിലയിൽ എഐ വളർച്ച പ്രാപിക്കും
Mustafa Suleyman ,Microsoft AI Chief,
Microsoft AI Chief Mustafa Suleyman discussing the rapid growth of artificial intelligence and the future of work trendsChristopher Wilson - Christopher Wilson CC creativecommons.org
Updated on
1 min read

വരുന്നത് തൊഴിൽ നഷ്ടത്തിന്റെ വർഷമോ? മൈക്രോസോഫ്റ്റ് എഐയുടെ സി ഇ ഒ ആയ മുസ്തഫ സുലൈമാൻ നൽകുന്ന സൂചന അതാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ ലോകത്തെ തൊഴിൽ മേഖലയെ മാറ്റി മറിക്കുന്ന നിലയിലാകും നിർമിത ബുദ്ധിയുടെ ( എഐ) വളർച്ച എന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. ഇതുവരെ ബാധിച്ചിരുന്ന തൊഴിലിടങ്ങളെ മാത്രമല്ല, വെള്ളക്കോളർ ജോലിയുടെ സിംഹഭാഗവും എഐക്ക് ഏറ്റെടുക്കാനാകുമെന്ന സൂചനയാണ് അദ്ദേഹം നൽകുന്നത്.

വരുന്ന ഒന്നര വർഷത്തിനുള്ളിൽ അഭിഭാഷകരുടെയും അക്കൗണ്ടന്റുമാരുടെയും മാനേജർമാരുടെയുമൊക്കെ ജോലികൾ നിർമിത ബുദ്ധിയിലൂടെ ഓട്ടോമേറ്റഡ് ആയി ചെയ്യാനാകുമെന്ന് മൈക്രോസോഫ്റ്റ് എഐ മേധാവി മുസ്തഫ സുലൈമാൻ അഭിപ്രായപ്പെട്ടു. ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് തൊഴിൽ മേഖലയിൽ മാത്രമല്ല, സമൂഹത്തിലെ സമസ്ത മേഖലകളിലും വലിയ മാറ്റങ്ങളുണ്ടാക്കിയേക്കാവുന്ന ഭാവി അദ്ദേഹം പ്രവചിച്ചത്.

Mustafa Suleyman ,Microsoft AI Chief,
മൈക്ക്ൾ പാരെന്റി: സാമ്രാജ്യത്വ വിരുദ്ധതയുടെ രാഷ്ട്രീയ ശബ്ദം

വെള്ളക്കോളർ ജോലികളിൽ ഭൂരിപക്ഷവും ഇനി എഐ ചെയ്യും. അതിനായി അധികം കാലതാമസം വരില്ല. ഏറിയാൽ ഒന്നര വർഷം. 12 മുതൽ 18 മാസത്തിനകം വൈറ്റ് കോളർ ജോലികൾ ചെയ്യാൻ എഐ പ്രാപ്തമാകും. നിലവിൽ കോഡിങ് പോലുള്ള ജോലികളെ ആണ് ബാധിക്കുക എന്ന് കരുതിയിരുന്നുവെങ്കിൽ, അതിനെയും മറികടക്കുന്നതാണ് എഐയുടെ വളർച്ചയെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്.

അഭിഭാഷകർ, അക്കൗണ്ടന്റുമാർ, പ്രോജക്ട് മാനേജർമാർ,മാർക്കറ്റിങ് എക്സിക്യൂട്ടീവ് പോലെയുള്ള മനുഷ്യവിഭവശേഷിയും സാന്നിദ്ധ്യവും അവശ്യമായ തൊഴിലുകളെയും എഐയുമായി ബന്ധപ്പിക്കാനാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

Mustafa Suleyman ,Microsoft AI Chief,
പ്രതീക്ഷയുടെ വെള്ളിവെളിച്ചമോ ഇരുട്ടടിയോ

പ്രൊഫഷണലായ ഒരാൾ ചെയ്യുന്ന ജോലിയുടെ ഭൂരിപക്ഷം കാര്യങ്ങളും ഏറ്റെടുത്ത് നിർവഹിക്കാൻ ശേഷിയുള്ള നിലയിൽ എഐ വളർച്ച പ്രാപിക്കും. അതിനാവശ്യമായ മികച്ച എഐ ടൂളുകൾ നൽകാൻ മൈക്രോസോഫ്റ്റിന് സാധിക്കും. അതിനായി വിപണിയിൽ ശക്തമായ സാന്നിദ്ധ്യം ഉറപ്പിക്കാനുള്ള പ്രവർത്തനങ്ങളുമായി മൈക്രോസോഫ്റ്റ് മുന്നോട്ടു പോകുകയാണ്.

വരുന്ന ഏതാനും വർഷങ്ങൾക്കുള്ളിൽ വലിയ സ്ഥാപനങ്ങളുടെ പ്രവർത്തന രീതിയെ നിയന്ത്രിക്കുന്ന നിലയിൽ അവ കൈകാര്യം ചെയ്യാൻ തക്കവണ്ണം നിർമിത ബുദ്ധി വികാസവും വളർച്ചയും പ്രാപിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Summary

Career News: Microsoft AI Chief Mustafa Suleyman discussing the rapid growth of artificial intelligence and how it could take over several jobs within the next 18 months

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com