രാജ്‌മോഹന്‍ ഉണ്ണിത്താന്‍  
Kerala

തിരിച്ചുവരുന്നത് ബിജെപിയില്‍ പ്രതീക്ഷിച്ചത് കിട്ടാത്തവര്‍; പത്മജയ്‌ക്കെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

'മുഖ്യമന്ത്രിക്ക് ഒരു ജനസ്വാധീനവും കുറഞ്ഞിട്ടില്ല. ജനവികാരം മാനിച്ചുകൊണ്ടാണ് അദ്ദേഹം ഭരണചക്രത്തെ നയിക്കുന്നത്'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കാസര്‍കോട്: പത്മജ വേണുഗോപാലിനെതിരെ കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. കോണ്‍ഗ്രസിലേക്ക് തിരിച്ചുവരുന്നത് ബിജെപിയില്‍ നിന്നും ഒന്നും കിട്ടാത്തതുകൊണ്ടാണ്. കെ കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ തന്നേക്കാള്‍ മുമ്പേ ബിജെപിയില്‍ ചേരുമെന്ന് പത്മജ പറഞ്ഞിരുന്നു. അത് തനിക്ക് മരണം വരെ ഉള്‍ക്കൊള്ളാനാകില്ല. ബിജെപിക്കാരന് കോണ്‍ഗ്രസ് ആകാന്‍ പറ്റില്ല. ഒരിക്കലും ഒരു കോണ്‍ഗ്രസുകാരന് ബിജെപി ആകാനും പറ്റില്ല. ആരെങ്കിലും വന്നിട്ടുണ്ടെങ്കില്‍ അവരെല്ലാം വ്യക്തിപരമായ താല്‍പ്പര്യം സംരക്ഷിക്കാനാണ്. അവര് മുമ്പു പറഞ്ഞ കാര്യങ്ങളെല്ലാം നമുക്ക് മുമ്പിലുണ്ട്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി.

കെപിസിസിക്ക് മുഴുവന്‍ സമയ പ്രസിഡന്റ് ഉണ്ടായാല്‍ മാത്രമേ പരാതി രഹിതമായി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മുന്നോട്ടു പോകാന്‍ സാധിക്കൂവെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. കോണ്‍ഗ്രസ് പാര്‍ട്ടിയാണ് യുഡിഎഫ് സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്നത്. വിഡി സതീശന്‍ കോണ്‍ഗ്രസ് നേതാവാണ്. ശക്തമായ കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം ഉണ്ടായിരുന്നെങ്കില്‍ യുഡിഎഫ് സര്‍ക്കാര്‍ എടുക്കുന്ന സകല തീരുമാനങ്ങളും പാര്‍ട്ടി വേദിയില്‍ ചര്‍ച്ച ചെയ്യുമായിരുന്നുവെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

എല്ലാ ജില്ലകളിലും പുതിയ ഡിസിസി നിലവില്‍ വന്നിരുന്നെങ്കില്‍ ഓരോ ജില്ലകളിലും കൂടിയാലോചിച്ച് പദവികളിലേക്ക് യോഗ്യരായവരുടെ ശുപാര്‍ശ കെപിസിസിക്ക് സമര്‍പ്പിക്കും. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം കൂടിയാലോചിച്ച് നിയമനങ്ങളില്‍ തീരുമാനമെടുക്കുകയാണ് ചെയ്യേണ്ടത്. നിലവിലെ കെപിസിസി പ്രസിഡന്റും വര്‍ക്കിങ് പ്രസിഡന്റുമാരും ഒരു എഐസിസി വര്‍ക്കിങ് കമ്മിറ്റി അംഗവും മന്ത്രിസഭയില്‍ അംഗമാണ്. കൂടിയാലോചിക്കുന്നത് പാര്‍ട്ടിയിലെ ഉന്നത സ്ഥാനങ്ങളിലുള്ളവരും മന്ത്രിമാരുമാണ്. ഉണ്ണിത്താന്‍ പറഞ്ഞു.

എന്നാല്‍ ഞങ്ങളെപ്പോലുള്ളവര്‍ പത്രങ്ങളിലൂടെയാണ് വാര്‍ത്തകള്‍ അറിയുന്നത്. പാര്‍ട്ടി സംഘടന ഉണ്ടായിരുന്നെങ്കില്‍ ഇത്തരം കാര്യങ്ങളൊക്കെ കൂടിയാലോചനകളിലൂടെ മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ. കോണ്‍ഗ്രസില്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. മുഖ്യമന്ത്രിക്ക് ഒരു ജനസ്വാധീനവും കുറഞ്ഞിട്ടില്ല. ജനവികാരം മാനിച്ചുകൊണ്ടാണ് അദ്ദേഹം ഭരണചക്രത്തെ നയിക്കുന്നത്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെ കാണാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് മുമ്പ് ഉമ്മന്‍ചാണ്ടിക്കൊപ്പം നിന്ന എത്രപേര്‍ക്ക് സീറ്റ് വാങ്ങിക്കൊടുക്കാന്‍ ഇവര്‍ക്ക് സാധിച്ചു. അതിനായി ഇവര്‍ എത്രപേര്‍ രംഗത്തുണ്ടായിരുന്നു. ഷാഫി പറമ്പില്‍ എ ഗ്രൂപ്പുകാരനാണെന്ന് കരുതുന്നില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചോദിച്ചു.

Rajmohan Unnithan criticize against Padmaja Venugopal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ.എ.എസ് നിയമന ചട്ടങ്ങൾ പരിഷ്കരിക്കുന്നു; എട്ടുവർഷം കഴിഞ്ഞാൽ ഐഎഎസിന് പരിഗണിക്കില്ല

കുഞ്ഞുങ്ങൾക്കുള്ള പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം മൃഗാശുപത്രിയിൽ; പ്രതിഷേധിച്ച് യുഡിഎഫ്

'ഓരോ സിനിമയ്ക്കും പ്രത്യയശാസ്ത്ര നിലപാടുണ്ട്, വിനോദം പോലും രാഷ്ട്രീയ രൂപമാണ്'; സിനിമാജീവിതം പങ്കുവെച്ച് ഗിരീഷ് കാസറവള്ളി

ഫോം തുടർന്ന് രോഹനും നിധീഷും; പോണ്ടിച്ചേരിയെ തകർത്ത് കേരളം

പുണ്യാളന്‍ അഗര്‍ബത്തീസ് 2ന്റെ തിരക്കഥ ഇഷ്ടമായില്ലെന്ന് പറഞ്ഞു, അതുകൊണ്ട് അവര്‍ എന്നെ പടമാക്കി: നൈല ഉഷ