പ്രിയങ്ക ഗാന്ധി, രമേശ് ബിധുരി  ഫെയ്‌സ്ബുക്ക്
Kerala

'രമേശ് ബിധുരി അദ്ദേഹത്തിന്റെ കവിളുകളെ കുറിച്ച് ഒന്നും പറഞ്ഞില്ല'; ബിജെപി നേതാവിന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് പ്രിയങ്ക

ഇത്തരം അപ്രസക്തമായ കാര്യങ്ങളല്ല ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ചര്‍ച്ചചെയ്യേണ്ടതെന്നും അവര്‍ പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുന്‍ എം പിയായ രമേശ് ബിധുരി നടത്തിയ സ്ത്രീവിരുദ്ധപരാമര്‍ശത്തില്‍ പ്രതികരണവുമായി വയനാട് എംപി പ്രിയങ്ക ഗാന്ധി. ബിധുരിയുടെ പരാമര്‍ശത്തെ പരിഹാസ്യം എന്നാണ് പ്രിയങ്ക വിശേഷിപ്പിച്ചത്. ഇത്തരം അപ്രസക്തമായ കാര്യങ്ങളല്ല ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ചര്‍ച്ചചെയ്യേണ്ടതെന്നും അവര്‍ പറഞ്ഞു.

രമേശ് ബിധുരി അദ്ദേഹത്തിന്റെ കവിളുകളെ കുറിച്ച് ഒന്നും പറഞ്ഞില്ല. പരിഹാസ്യമായ പരാമര്‍ശമാണ് അദ്ദേഹം നടത്തിയത്. ഇതെല്ലാം അപ്രസക്തമാണ്. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുകയാണ്. പ്രധാനപ്പെട്ട വിഷയങ്ങളാണ് ചര്‍ച്ചചെയ്യപ്പെടേണ്ടത്', പ്രിയങ്ക പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുക്കുന്ന പശ്ചാത്തലത്തില്‍ ഇനിയും പ്രാധാന്യം നല്‍കേണ്ട ഒട്ടേറെ വിഷയങ്ങളുണ്ടെന്നും അവയ്ക്ക് മുന്‍ഗണന നല്‍കണമെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്ററി പാനല്‍ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

ഡല്‍ഹിയിലെ കല്‍ക്കാജി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ് രമേശ് ബിധുരി. താന്‍ വിജയിച്ചാല്‍ മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്കാ ഗാന്ധിയുടെ കവിളുകള്‍പോലെ മിനുസമുള്ളതാക്കുമെന്നായിരുന്നു ബിധുരിയുടെ പരാമര്‍ശം. പരാമര്‍ശനത്തിനെതിരേ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

'ഈ 15 കാരിയാണോ എന്റെ നായിക? മമ്മൂക്ക ചോദിച്ചു, ദുല്‍ഖറിന്റെ തുടക്കവും എനിക്കൊപ്പം'; മധുബാല പറയുന്നു

പ്രായമായവർ മുതൽ ചെറുപ്പക്കാർ വരെ ഉപഭോക്താക്കൾ, ഗുണനിലവാരം ഉറപ്പാക്കാതെ വിപണിയിൽ എത്തരുത്; ഹെയർ ഡൈയിൽ കർശന മുന്നറിയുപ്പുമായി കേന്ദ്രം

'എല്‍എഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം ശരിയായില്ല, ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധം സൃഷ്ടിച്ചു: പി രാജീവ്

​40ാം വയസിൽ ലോകകപ്പ് അരങ്ങേറ്റം! അവിശ്വസനീയ സേവുകൾ, ആ അതികായന് മുന്നിൽ സ്പെയിൻ 'സുല്ലിട്ടു'; ആരാണ് വോസിന്യ?

SCROLL FOR NEXT