തിരുവനന്തപുരം: സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി 10 കോടി വിലവരുന്ന ലഹരി മരുന്ന് പിടിച്ചെടുത്തതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തൂഫാന്റെ ആദ്യഘട്ടം വിജയമാണെന്നും 2778 പേരെ അറസ്റ്റ് ചെയ്തതായും 2575 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും 1.9 കിലോ എംഡിഎംഎ പിടിച്ചെടുത്തതായും മന്ത്രി പറഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ കേരള പൊലീസിനെ സഹായിക്കാമെന്നു ഉറപ്പ് നല്‍കകിയെന്നും അവര്‍ ഓപ്പറേഷന്‍ തൂഫാനെ അഭിനന്ദിച്ചെന്നും തുടര്‍പ്രവര്‍ത്തനങ്ങളില്‍ മാറ്റമുണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മോഹന്‍ലാല്‍ തൂഫാന്‍ വോറിയറായി ചേര്‍ന്നെന്നും ചെന്നിത്തല പറഞ്ഞു. കുറെക്കാലമായി മയക്കുമരുന്നിനെതിരെ ക്യാംപെയ്ന്‍ നടത്തുന്നയാളാണ് മോഹന്‍ലാല്‍ എന്നും ചെന്നിത്തല പറഞ്ഞു. കൂടുതല്‍ പോലീസ് നായ്ക്കള്‍ക് നര്‍ക്കോട്ടിക്‌സ് കണ്ടെത്താനുള്ള പരിശീലനം നല്‍കും. കേന്ദ്ര ഏജന്‍സികളുടെ സഹായത്തോട് കൂടി തുടര്‍പ്രവര്‍ത്തനം ശക്തമാക്കും.
എക്സൈസ് വകുപ്പിന്റെ ഓപ്പറേഷന്‍ തണ്ടറും തൂഫാന്റെ ഭാഗമായി ചേര്‍ന്നു പ്രവര്‍ത്തിക്കും. ഓപ്പറേഷന്‍ തൂഫാന്‍ നിര്‍ത്തുമെന്ന് ആരും കരുതേണ്ടെന്നും സിനിമ സെറ്റ്കളിലെ ലഹരി ഉപയോഗം പരിശോധിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ഏതു കാരവന്‍ ആണേലും പരിശോധിക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. ഒരു മടിയും അക്കാര്യത്തില്‍ ഉണ്ടാകില്ല. നാല് എയര്‍പോര്‍ട്ടുകളിലും, തുറമുഖങ്ങളിലും സംയുക്ത ഓപ്പറേഷന്‍ നടത്തും. ഇതിനായി പ്രത്യേക യോഗം ചേരും. ലഹരി കണ്ണിയായ നൈജീരിയന്‍ സ്വദേശിയെ പിടികൂടിയ പന്തളം പൊലീസിനെ അഭിനന്ദിക്കുന്നതായും രമേശ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates