Ramesh Chennithala visited the Hanuman temple in Alathiyur screen grab
Kerala

ആലത്തിയൂര്‍ ഹനുമാന്‍ കാവില്‍ ദര്‍ശനം നടത്തി രമേശ് ചെന്നിത്തല; ഉദ്ദിഷ്ടകാര്യത്തിനും ദോഷങ്ങള്‍ അകറ്റാനും വഴിപാട്

അരമണിക്കൂര്‍ നേരം അദ്ദേഹം ക്ഷേത്രത്തില്‍ ചിലവഴിച്ചു. ഹനുമാന് മുന്നില്‍ ഗദയെടുത്തു വെച്ച് പ്രാര്‍ഥിക്കുകയും ചെയ്തു.

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ആലത്തിയൂര്‍ ഹനുമാന്‍കാവില്‍ വഴിപാട് നടത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ദോഷങ്ങള്‍ അകറ്റാനും ഉദ്ദിഷ്ട കാര്യസാധ്യത്തിനും കുഴച്ച അവില്‍ വഴിപാടും ഹനുമാനും ശ്രീരാമനും ലക്ഷ്മണനും നെയ് വിളക്കും അദ്ദേഹം സമര്‍പ്പിച്ചു.

അരമണിക്കൂര്‍ നേരം അദ്ദേഹം ക്ഷേത്രത്തില്‍ ചിലവഴിച്ചു. ഹനുമാന് മുന്നില്‍ ഗദയെടുത്തു വെച്ച് പ്രാര്‍ഥിക്കുകയും ചെയ്തു. കാര്യസിദ്ധിക്കും ദോഷം അകറ്റാനുമുള്ള വഴിപാടാണിത്.

ഡിസിസി ജനറല്‍ സെക്രട്ടറി ഇ പി രാജീവ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിമാരായ കെ പി രാധാകൃഷ്ണന്‍, ആനന്ദന്‍ കറുത്തേടത്ത്, കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി കണ്ണന്‍ നമ്പ്യാര്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് വൈശാഖ് തൃപ്രങ്ങോട്, വിജയന്‍ ചെമ്പഞ്ചേരി, മനോജ് ചക്കാലയ്ക്കല്‍, പി ശശിധരന്‍, സുഭാഷ് പയ്യനാട് തുടങ്ങിയവര്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

Ramesh Chennithala visited the Hanuman temple in Alathiyur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍; ജയിലില്‍

പാൽ മാത്രമല്ല ഇവയും കാല്‍സ്യത്തിന്റെ മികച്ച ഉറവിടങ്ങളാണ്

'ശബരിമലയിലെ സ്വത്ത് സംരക്ഷിക്കാത്തവര്‍ എങ്ങനെ ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കും'; സ്വര്‍ണക്കൊള്ള സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് അമിത് ഷാ

നിര്‍ണായകമായത് മുഖ്യമന്ത്രിക്ക് ലഭിച്ച ശബ്ദസന്ദേശം, ഉടന്‍ 'ആക്ഷന്' നിര്‍ദേശം; പൂങ്കുഴലിയുടെ അതീവ രഹസ്യ 'ഓപ്പറേഷന്‍'

കിഫ്ബിയിൽ വിവിധ തസ്തികകളിൽ ഒഴിവ്,എൻജിനിയറിങ് ബിരുദമുള്ളവർക്ക് അവസരം

SCROLL FOR NEXT