പ്രതീകാത്മക ചിത്രം 
Kerala

പെരിന്തൽമണ്ണയിൽ കോവിഡ് രോ​ഗിക്ക് നേരെ പീഡന ശ്രമം; ആംബുലൻസ് അറ്റൻഡർ പൊലീസ് പിടിയിൽ

സ്വകാര്യ ആംബുലൻസിലെ അറ്റൻഡറായ പുലാമന്തോൾ സ്വദേശി പ്രശാന്ത് ആണ് പിടിയിലായത്

Author : സമകാലിക മലയാളം ഡെസ്ക്

പെരിന്തൽമണ്ണ: കോവിഡ് രോ​ഗിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ.ഏപ്രിൽ 27ന് പുലർച്ചെ സ്കാനിങ്ങിനായി കൊണ്ടുപോകുമ്പോഴാണ് പീഡന ശ്രമം നടന്നത്. സ്വകാര്യ ആംബുലൻസിലെ അറ്റൻഡറായ പുലാമന്തോൾ സ്വദേശി പ്രശാന്ത് ആണ് പിടിയിലായത്. 

പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിക്ക് കീഴിൽ ചികിത്സയിലായിരുന്നു യുവതി. സ്കാനിങ്ങിന് വേണ്ടി മറ്റൊരു സ്ഥാപനത്തിലേക്ക് കൊണ്ടുപോകും വഴിയാണ് പീഡന ശ്രമം നടന്നത്. യുവതിക്കൊപ്പമാണ് അറ്റൻഡർ ആംബുലൻസിൽ ഇരുന്നത്. ഈ സമയം ശാരീരികമായി ഉപ​ദ്രവിച്ചു, പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി.

അന്ന് ആരോ​ഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് പരാതിപ്പെടാൻ യുവതിക്കായില്ല. പിന്നാലെ വള്ളൂരിൽ ഡോക്ടറെ കാണാൻ എത്തിയപ്പോൾ യുവതി ഡോക്ടറോട് കാര്യം പറയുകയും ഡോക്ടറുടെ നിർദേശപ്രകാരം പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നാലെ പെരിന്തൽമണ്ണ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രശാന്ത് കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

SCROLL FOR NEXT